തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയും പോലീസ് സംവിധാനത്തിനെതിരെയും ഗുരുതര ആരോപണങ്ങളുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.
കേരളത്തിൽ ലൗ ജിഹാദ് നടക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകാൻ പ്രധാന കാരണമെന്നും ശ്രീലേഖ ആരോപിച്ചു. വട്ടിയൂർക്കാവിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് പോലും സ്വന്തം വീട്ടിൽ സുരക്ഷയില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ശ്രീലേഖ നടത്തിയത്. "അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയെ പുറത്തിറങ്ങാൻ കഴിയാത്ത വിധം വീട്ടിൽ പൂട്ടിയിട്ടു. അവർ സഹായത്തിനായി 112-ൽ (പോലീസ് എമർജൻസി നമ്പർ) വിളിച്ചിട്ടും സഹായം ലഭിച്ചില്ല. എതിർഭാഗത്ത് നിൽക്കുന്നത് മന്ത്രിയായതുകൊണ്ടാണ് പോലീസ് നടപടിയെടുക്കാതിരുന്നത്," ശ്രീലേഖ പറഞ്ഞു. ഭരണസിരാകേന്ദ്രത്തിൽ പോലും സ്ത്രീകൾ നേരിടുന്ന അവസ്ഥയാണിതെന്നും അവർ കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ നടത്തിയാലും കുഴപ്പമില്ലെന്ന് കരുതുന്ന ഒരു വിഭാഗം സമൂഹത്തിലുണ്ടെന്ന് ശ്രീലേഖ പറഞ്ഞു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്നിട്ടും തനിക്ക് പോലും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്ന് ഡിജിപി പോലും കൂടെ നിന്നില്ലെന്നും അവർ വെളിപ്പെടുത്തി. രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ശ്രീലേഖ വിമർശിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ സ്ഥാനാർത്ഥി നടത്തിയ ഈ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂര്‍ കോടാലിയില്‍ എട്ട് വയസുകാരന് പാമ്പുകടിയേറ്റ് മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി
കനത്ത വേനൽ ചൂടിൽ കുട്ടികളെ നിർബന്ധിച്ച് അംഗനവാടികളിൽ ഇരുത്തേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ
ലഹരിയുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഫാത്തിമ നസ്റിൻ പിടിയിൽ
പാലക്കാട് ഊഞ്ഞാല് ആടുന്നതിനിടെ ബനിയന് കഴുത്തില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം