ജയ്പൂർ: സഞ്ജു സാംസൺ ഫ്രാഞ്ചൈസി വിട്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ് രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ ആണ് സ്ഥിരീകരണം ഉണ്ടായത്. രാവിലെ 10 മണിയോടെയാണ് ഒഫീഷ്യൽ പേജുകളിൽ ഇതു സംബന്ധിച്ച പോസ്റ്റ് ക്ലബ്ബ് പങ്കുവച്ചത്.
"രാജസ്ഥാൻ്റെ നീലക്കുപ്പായത്തിൽ ഒരു പയ്യനായാണ് നിങ്ങൾ വന്നത്. ഇന്ന് ഞങ്ങൾ വിട പറയുന്നത് ക്യാപ്ടനോടും നേതാവിനോടും ഞങ്ങളുടെ സ്വന്തം ചേട്ടനോടുമാണ്. പ്രിയപ്പെട്ട സഞ്ജു സാംസൺ, എല്ലാത്തിനും നന്ദി," എന്നാണ് രാജസ്ഥാൻ റോയൽസ് എക്സിൽ കുറിച്ചത്.
അതേസമയം രാജസ്ഥാൻ ആരാധകരും സഞ്ജുവിന് വികാരവായ്പോട് കൂടിയ യാത്രയയപ്പാണ് സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത്. രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റിൻ്റെ മോശം തീരുമാനങ്ങളെ വിമർശിച്ചും ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
