ഓസ്‌ട്രേലിയൻ യുവതാരം ഫീബി ലിച്ച്ഫീൽഡ് വരുന്ന വനിതാ ഐപിഎല്ലിൽ ഗുജറാത്ത് ജയന്റ്‌സിനായി കളിക്കും. ഒരു കോടി എന്ന വലിയ തുകയ്ക്കാണ് ഇന്ന് ലേലത്തിൽ ഫീബിയെ ഗുജറാത്ത് സ്വന്തമാക്കിയത്. യുപി വാരിയേഴ്‌സിനെ മറികടന്നാണ് ഫീബിയെ ഗുജറാത്ത് സൈൻ ചെയ്തത്.
20കാരിയായ ഓസ്‌ട്രേലിയൻ ബാറ്റർ വലംകൈയ്യൻ ലെഗ് ബ്രേക്ക് ബൗളറായും തിളങ്ങാറുണ്ട്. വിമൻസ് നാഷണൽ ക്രിക്കറ്റ് ലീഗിൽ ന്യൂ സൗത്ത് വെയിൽസ് ബ്രേക്കേഴ്‌സിനും വനിതാ ബിഗ് ബാഷ് ലീഗിൽ സിഡ്‌നി തണ്ടറിനും വേണ്ടിയാണ് ലിച്ച്ഫീൽഡ് കളിക്കുന്നു. 2019 ഒക്ടോബർ 18ന് 16 വയസ്സുള്ള അവൾ WBBLൽ അരങ്ങേറ്റം നടത്തി. WBBLൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയായി റെക്കോർഡ് കുറിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്