ന്യൂഡൽഹി: ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ സ്വന്തം ടീം അംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാൻ ടീം ഇന്ത്യയോട് തോറ്റതിന് പിന്നാലെയാണ് പിസിബിയുടെ നടപടി.
രാജ്യത്തിന് പുറത്തുനടക്കുന്ന ടി20 ലീഗുകളില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്കുള്ള എല്ലാ നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകളും (എന്‍ഒസി) താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പാകിസ്ഥാന്‍ പിസിബി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
എൻഒസി മരവിപ്പിക്കാനുള്ള തീരുമാനത്തിന്റെ കാരണം ബോർഡ് വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ തീരുമാനത്തെക്കുറിച്ച് കളിക്കാരെ അറിയിച്ചിട്ടുണ്ട്. എസ്എ20, ഐഎൽടി20, ബിബിഎൽ തുടങ്ങിയ വിദേശ ലീഗുകൾ വരും മാസങ്ങളിൽ ആരംഭിക്കാനിരിക്കെയാണ് പിസിബിയുടെ തീരുമാനം.
ബിഗ് ബാഷ് ലീഗ്, ഐഎല്‍ടി20 തുടങ്ങിയ പ്രമുഖ ലീഗുകളില്‍ കളിക്കാന്‍ തയ്യാറെടുത്തിരുന്ന ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്വാന്‍, ഫഹീം അഷ്റഫ് എന്നിവരുള്‍പ്പെടെയുള്ള നിരവധി മുന്‍നിര കളിക്കാരെ ഈ തീരുമാനം ബാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്