ചരിത്ര നേട്ടവുമായി പോൾ സ്റ്റിർലിംഗ്

FEBRUARY 9, 2026, 8:31 AM

ടി20 ലോകകപ്പിലെ അയർലൻഡിന്റെ ആദ്യ മത്സരത്തിൽ ടീം പരാജയപ്പെട്ടെങ്കിലും, വ്യക്തിഗത നേട്ടത്തിൽ ഇതിഹാസ താരങ്ങൾക്കൊപ്പം ഇടംപിടിച്ചിരിക്കുകയാണ് ക്യാപ്ടൻ പോൾ സ്റ്റിർലിംഗ്.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടൂർണമെന്റുകളിൽ പങ്കെടുത്ത താരങ്ങളായ രോഹിത് ശർമ്മയ്ക്കും ഷാക്കിബ് അൽ ഹസനും ഒപ്പമാണ് സ്റ്റിർലിംഗ് എത്തിയത്.

ഫെബ്രുവരി 8ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന 2026 ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയോട് 20 റൺസിനാണ് അയർലൻഡ് പരാജയപ്പെട്ടത്. എന്നാൽ, ഈ മത്സരത്തിനായി മൈതാനത്തിറങ്ങിയതോടെ ഒൻപത് ടി20 ലോകകപ്പുകളിൽ കളിക്കുന്ന താരം എന്ന റെക്കോർഡ് 35 കാരനായ സ്റ്റിർലിംഗ് സ്വന്തമാക്കി.

രോഹിത് ശർമ്മയ്ക്കും ഷാക്കിബ് അൽ ഹസനും മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. ലോകകപ്പിന്റെ ആദ്യ പതിപ്പ് മുതൽ അയർലൻഡ് ടീമിന്റെ ഭാഗമായ സ്റ്റിർലിംഗ്, ഇത്തവണ ടീമിനെ അവിശ്വസനീയ വിജയങ്ങളിലേക്ക് നയിക്കാനാണ് ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam