ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെ തേടി പ്രതിശ്രുത വരന്‍റെ സ്നേഹ സമ്മാനം.
പ്രശസ്ത സംഗീത സംവിധായകനും ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരനുമായ പലേഷ് മുച്ചൽ, തന്‍റെ ഇടത് കൈത്തണ്ടയിൽ 'എസ്എം 18' ടാറ്റൂ പതിപ്പിച്ചതിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വനിതാ ലോകകപ്പിൽ ഇന്ത്യൻ ടീമിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച സ്മൃതിയോടുള്ള ഹൃദയസ്പർശിയായ ആദരവ് കൊണ്ടാണ് പലേഷ് ഈ ടാറ്റൂ ചെയ്തത്.
സ്മൃതിയുടെ ഇനിഷ്യൽസും ജേഴ്‌സി നമ്പറും സൂചിപ്പിക്കുന്ന'എസ്എം 18' എന്ന ടാറ്റൂ സോഷ്യൽ മീഡിയ പോസ്റ്റിൽ പലേഷ് പുറത്തുവിട്ടു. ഞായറാഴ്ച നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് ഈ പോസ്റ്റ്.
ഈ വിജയത്തോടൊപ്പം തന്നെ ഇരുവരുടെയും ബന്ധവും സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായി മാറി. പലരും ഇതിനെ മികച്ച വിവാഹ സമ്മാനം എന്ന് വിശേഷിപ്പിക്കുകയും സ്മൃതിയുടെ നേട്ടങ്ങളെ പരസ്യമായി ആദരിച്ചതിന് പലേഷിനെ അഭിനന്ദിക്കുകയും ചെയ്തു.
2019ൽ ആരംഭിച്ചതും 2024 വരെ സ്വകാര്യമായി സൂക്ഷിച്ചതുമായ സ്മൃതി - പലേഷ് പ്രണയകഥ ഈ നവംബറിൽ വിവാഹത്തിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
