പീഡന പരാതിയിൽ പാക് ക്രിക്കറ്റ്താരം ഹൈദർ അലിയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു, താരത്തെ സസ്‌പെൻഡു ചെയ്തു

AUGUST 8, 2025, 7:33 AM

പാക് വംശജയായ പെൺകുട്ടിയുടെ ബലാത്സംഗ പരാതിയിൽ പാകിസ്താന്റെ എ ടീം ക്രിക്കറ്റ് താരം ഹൈദർ അലി യുകെയിൽ അറസ്റ്റിൽ. പാകിസ്താന്റെ എ ടീം പാകിസ്താൻ ഷഹീൻസിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസാണ് ഹൈദർ അലിയെ അറസ്റ്റുചെയ്തത്. പാസ്‌പോർട്ട് പിടിച്ചെടുത്ത ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ഹൈദറിനെ ജാമ്യത്തിൽവിട്ടു. പിന്നാലെ താരത്തെ പാക് ക്രിക്കറ്റ് ബോർഡ് സസ്‌പെൻഡ് ചെയ്തു.

പാക് വംശജയായ പെൺകുട്ടിയുടെ പരാതിയിൽ ഓഗസ്റ്റ് മൂന്നിന് യുകെയിലെ ബെക്കൻഹാം ഗ്രൗണ്ടിൽ എംസിഎസ്എസി ടീമിനെതിരേയുള്ള മത്സരത്തിനിടെയാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. ജൂലായ് 17 മുതൽ ഓഗസ്റ്റ് ആറുവരെയായിരുന്നു ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിന മത്സരവുമായിരുന്നു ടീമിനുണ്ടായിരുന്നത്. ക്യാപ്ടനൊഴികെ മുഴുവൻ താരങ്ങളും ബുധനാഴ്ച തിരിച്ചെത്തിയിരുന്നു.

അന്വേഷണത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നുവെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വക്താവ് പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കും. ബോർഡ് സ്വന്തം നിലയ്ക്കും യുകെയിൽ അന്വേഷണം നടത്തും. അന്വേഷണവിധേയമായാണ് ഹൈദർ അലിയുടെ സസ്പൻഷൻ എന്നും ബോർഡ് വ്യക്തമാക്കി.

vachakam
vachakam
vachakam

പാകിസ്താനുവേണ്ടി രണ്ട് ഏകദിനങ്ങളും 35 ടി20കളും കളിച്ച താരമാണ് ഹൈദർ അലി. നേരത്തേയും താരം ബോർഡിന്റെ നടപടിക്ക് വിധേയനായിരുന്നു. 2021ൽ അബുദാബിയിൽ നടന്ന പാകിസ്താൻ സൂപ്പർലീഗിനിടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു സസ്‌പെൻഷൻ. ഇതേത്തുടർന്ന് അതേവർഷം ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽനിന്ന് മാറ്റിനിർത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam