തിരാഷ്ട്ര പരമ്പര ഫൈനലിൽ മിന്നും വിജയവുമായി പാകിസ്ഥാൻ

SEPTEMBER 8, 2025, 4:13 AM

അഫ്ഗാനിസ്ഥാനെതിരെ ത്രിരാഷ്ട്ര പരമ്പര ഫൈനലിൽ മിന്നും വിജയം നേടി പാക്കിസ്ഥാൻ. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 141/8 എന്ന സകോർ നേടിയപ്പോൾ അഫ്ഗാനിസ്ഥാനെ വെറും 66 റൺസിന് എറിഞ്ഞൊതുക്കി ടീം 75 റൺസിന്റെ വിജയം കരസ്ഥമാക്കി.

പാക് ബാറ്റിംഗ് നിരയിൽ ആരും തന്നെ വലിയ സകോർ നേടിയില്ലെങ്കിലും ഫകർ സമൻ (27), സൽമാൻ അഗ (24), മൊഹമ്മദ് നവാസ് (25) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ടീമിന് 141 റൺസെന്ന മാന്യമായ സകോർ നൽകിയത്. അഫ്ഗാനിസ്ഥാന് വേണ്ടി റഷീദ് ഖാൻ മൂന്നും നൂർ അഹമ്മദ്, ഫസൽഹഖ് ഫറൂഖി എന്നിവർ രണ്ട് വിക്കറ്റും നേടി.

മൊഹമ്മദ് നവാസിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് അഫ്ഗാനിസ്ഥാനെ തകർത്തെറിഞ്ഞത്. ഇതിൽ ഹാട്രിക്ക് നേട്ടവും ഉൾപ്പെടുന്നു. അഫ്ഗാൻ നിരയിൽ 17 റൺസ് നേടിയ റഷീദ് ഖാൻ ആണ് ടോപ് സകോറർ. സെദ്ദിഖുള്ള അടൽ (13) ആണ് രണ്ടക്ക സകോർ നേടിയ മറ്റൊരു താരം. പാക്കിസ്ഥാന് വേണ്ടി സുഫിയൻ മുഖീം, അബ്രാർ അഹമ്മദ് എന്നിവർ രണ്ട് വീതം വിക്കറ്റും നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam