വനിതാ ഏകദിന ലോകകപ്പിൽ ഒരു ജയം പോലുമില്ലാതെ പാകിസ്ഥാൻ നാട്ടിലേക്ക്

OCTOBER 25, 2025, 4:01 AM

വനിതാ ഏകദിന ലോകകപ്പിൽ ഒരു ജയം പോലും നേടാതെ പുറത്തായി പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം. ആതിഥേയരായ ശ്രീലങ്കക്കെതിരെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരം മഴയെടുത്തതോടെയാണ് പാകിസ്ഥാൻ ഒരു ജയം പോലുമില്ലാതെ നാട്ടിലേക്ക് മടങ്ങുന്നത്.

പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റുമായി ഏഴാം സ്ഥാനത്താണ് പാകിസ്ഥാൻ അവസാനിപ്പിച്ചത്.
ഏഴ് കളിയിൽ നാല് തോൽവിയും മൂന്ന് മത്സരങ്ങൾ മഴയിൽ ഉപേക്ഷിക്കുകയും ചെയ്ത പാകിസ്ഥാന് മൂന്ന് പോയന്റ് മാത്രമുണ്ടായിരുന്നത്. സെമി ഫൈനൽ നേരത്തെ നഷ്ടമായതോടെ ഒരു ജയം പോലുമില്ലെന്ന നാണക്കേടും ബാക്കിയായി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ടോസ് നഷ്ടമായ പാകിസ്ഥാൻ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. 4.2 ഓവറിൽ വിക്കറ്റ് നഷ്ടമാവാതെ 18 റൺസിലെത്തിയതിനു പിന്നാലെ മഴയെത്തി. മഴ കനത്തതോടെ കളി പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.

പ്രേമദാസ സ്റ്റേഡിയത്തിൽ ഷെഡ്യൂൾ ചെയ്ത 11ൽ അഞ്ച് കളിയും മഴ മുടക്കി. ഇത് ഐസിസിയുടെ വേദി തിരഞ്ഞെടുപ്പിലും വിമർശനമുയർന്നു. മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ശ്രീലങ്കയുടെ സെമി ഫൈനൽ പ്രവേശന സാധ്യതയും അവസാനിച്ചു. പാകിസ്ഥാന്റെ മൂന്ന് മത്സരങ്ങളും മഴയെടുത്തിരുന്നു ആദ്യ കളിയിൽ ബംഗ്ലാദേശിനെതിരെ ഏഴു വിക്കറ്റിന് തോറ്റ പാകിസ്ഥാൻ ഇന്ത്യക്കെതിരെ 88 റൺസിനും, ആസ്‌ട്രേലിയക്കെതിരെ 107 റൺസിനും, ദക്ഷിണാഫ്രിക്കക്കെതിരെ 150 റൺസിനും തോൽവി വഴങ്ങുകയായിരുന്നു. ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകൾക്കെതിരായ മത്സങ്ങൾ മഴ മുടക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam