ബിഗ്ബാഷ് ലീഗിൽ നിന്നും ബാബർ അസമിനെ തിരിച്ചുവിളിച്ചു പാകിസ്ഥാൻ

JANUARY 23, 2026, 9:30 AM

ബാബർ അസമിനെ ഓസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷ് ലീഗിൽ നിന്ന് തിരിച്ചുവിളിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ബിഗ് ബാഷിൽ സിഡ്‌നി സികസേഴ്‌സിനായി കളിക്കുന്ന ബാബറിനെ ദേശീയ ടീമിനായി കളിക്കാനായാണ് പാക് ക്രിക്കറ്റ് ബോർഡ് തിരിച്ചുവിളിച്ചത്. ദേശീയ ടീമിനായി കളിക്കാനായി പോകുന്നതിനാൽ ബാബറിന്റെ സേവനം വരും മത്സരങ്ങളിൽ ലഭ്യമാവില്ലെന്ന് സിഡ്‌നി സിക്‌സേഴ്‌സ് അറിയിച്ചു. ബാബറിന്റെ ഇതുവരെയുള്ള സംഭാവനകൾക്ക് ടീം നന്ദി പറയുകയും ചെയ്തു.

സിഡ്‌നി സിക്‌സേഴ്‌സിനായി കളിച്ച 11 ഇന്നിംഗ്‌സിൽ 103.06 സ്‌ട്രൈക്ക് റേറ്റിൽ 202 റൺസ് മാത്രമാണ് ബാബർ അസം നേടിയത്. രണ്ട് അർധസെഞ്ചുറി നേടിയ ബാബറിന്റെ ഉയർന്ന സ്‌കോർ 58 റൺസാണ്. മൂന്ന് സിക്‌സ് മാത്രമാണ് ബാബർ ടൂർണമെന്റിൽ നേടിയത്. സിഡ്‌നി തണ്ടറുമായുള്ള മത്സരത്തിൽ സ്റ്റീവ് സ്മിത്തിനൊപ്പം ബാറ്റ് ചെയ്യുമ്പോൾ സ്മിത്ത് ബാബറിന് സിംഗിൾ നിഷേധിച്ചത് വലിയ വിവാദമായിരുന്നു.

ബാബർ 37 പന്തിൽ 47 റൺസിൽ നിൽക്കെയായിരുന്നു സ്മിത്ത് ഓവറിലെ അവസാന പന്തിൽ ഓടാൻ വിസമ്മതിച്ചത്. അടുത്ത ഓവറിൽ നാലു സിക്‌സും ഒരു ഫോറും അടിച്ച സ്മിത്ത് തന്റെ തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തു. അടുത്ത ഓവറിലെ ആദ്യ പന്തിൽ 47 റൺസിൽ തന്നെ പുറത്തായ ബാബർ പുറത്തേക്ക് പോകുമ്പോൾ ബൗണ്ടറി റോപ്പിൽ അടിച്ച് അരിശം പ്രകടിപ്പിച്ചിരുന്നു.

vachakam
vachakam
vachakam

ബാബറിന്റെ സഹതാരമായ മുഹമ്മദ് റിസ്‌വാനും ബിഗ് ബാഷിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. മെൽബൺ റെനഗഡ്‌സ് താരമായ റിസ്‌വാൻ 10 മത്സരങ്ങളിൽ 102.74 സ്‌ട്രൈക്ക് റേറ്റിൽ 187 റൺസ് മാത്രമാണ് നേടിയത്. രണ്ട് സിക്‌സ് മാത്രമാണ് 10 മത്സരങ്ങളിൽ നിന്ന് റിസ്‌വാൻ അടിച്ചത്.

ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരം ടി20 പരമ്പരയിൽ പാകിസ്ഥാൻ കളിക്കുന്നുണ്ട്. ഈ മാസം 29നാണ് ടി20 പരമ്പര തുടങ്ങുന്നത്. ഇടക്കാലത്ത് ടി20 ടീമിൽ നിന്ന് പുറത്തായ ബാബർ അടുത്തിടെ ടീമിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ റിസ്‌വാന് ഇതുവരെ ടി20 ടീമിൽ തിരിച്ചെത്താനായിട്ടില്ല. ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam