മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ടൂർണമെന്റിന്റെ പാനലിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പാകിസ്ഥാൻ പിന്മാറാൻ സാധ്യതയെന്ന് പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി. ഇന്ത്യ പാകിസ്ഥാൻ മത്സരത്തിലുണ്ടായ കനത്ത തോൽവിക്കും തുടർന്നുണ്ടായ നാണക്കേടിനും ശേഷം അപമാനത്തിന്റെ പരകോടിയിൽ നിൽക്കുന്ന പാകിസ്ഥാൻ എന്തായാലും കാണാത്ത നിലപാടിലേക്ക് നീങ്ങുകയാണ്. പൈക്രോഫ്റ്റിനെ നീക്കണം എന്ന ആവശ്യം അവർ ഐ.സി.സിയെ അറിയിച്ചുകഴിഞ്ഞിരിക്കുകയാണ്.
പാകിസ്ഥാൻ ടീമുമായുള്ള ഹസ്തദാനം ഒഴിവാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആരാധകർക്ക് ഞെട്ടൽ തന്നെ ആയിരുന്നു. പക്ഷേ ഇക്കാര്യം മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ നേരത്തെ തന്നെ അറിയുന്നു. ഇന്ത്യൻ ടീമുമായി കൈ കൊടുക്കാൻ പാകിസ്ഥാൻ കാത്തുനിൽക്കുക ആയിരുന്നു. പക്ഷേ ഡ്രസിങ് റൂമിന്റെ വാതിലുകൾ ടീം പാകിസ്ഥാന് മുന്നിൽ അടച്ചാണ് ഇന്ത്യ ഞെട്ടിച്ചത്. ടോസ് സമയത്ത് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ക്യാപ്ടൻ സൽമാൻ അലി ആഘയോട് ഇന്ത്യൻ ക്യാപ്ടൻ സൽമാന് കൈ കൊടുക്കരുതെന്ന് ആവശ്യപ്പെടുക ആയിരുന്നു.
ഇതിന്റെ ബാക്കിയായി ഐ.സി.സി പെരുമാറ്റച്ചട്ടവും എം.സി.സി നിയമങ്ങളും ലംഘിച്ചുവെന്നാരോപിച്ച് മാച്ച് റഫറിയെ ഉടൻ നീക്കം ചെയ്യണമെന്ന് പി.സി.ബി ആവശ്യപ്പെട്ടതായി നഖ്‌വി തിങ്കളാഴ്ച അറിയിച്ചു. എങ്ങനെ ഒരു റഫറിക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തിനിടയിൽ ഒരു രാജ്യത്തിന്റെ മാത്രം സൈഡ് പിടിച്ച് എങ്ങനെ സംസാരിക്കാൻ പറ്റുമെന്നാണ് പാകിസ്ഥാൻ ചോദിക്കുന്നത്.
ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും പാകിസ്ഥാന്റെ ആവശ്യം ഐ.സി.സി തള്ളിയേക്കുമെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന മത്സരങ്ങളിലും ആൻഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി.
ഹസ്തദാന വിവാദത്തിൽ പൈക്രോഫ്റ്റിന് ചെറിയൊരു പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഹസ്തദാനം നൽകാൻ വിസമ്മതിക്കുന്നത് വഴിയുണ്ടാകുന്ന നാണക്കെട് ഒഴിവാക്കാൻ പാകിസ്ഥാന് നായകന് ഒരു സന്ദേശം നൽകുകമാത്രമാണ് അദ്ദേഹം ചെയ്തതെന്നാണ് ഐ.സി.സി വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്