ഇംഗ്ലണ്ടിനെതിരായ ഓൾഡ് ട്രാഫോർഡ് ടെസ്റ്റിൽ ഇന്ത്യക്ക് ആശങ്കയായി പേസർ ജസ്പ്രീത് ബുമ്രയുടെ പരിക്ക്. ഇന്നലെ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ ലഞ്ചിനുശേഷമുള്ള സെഷനിൽ ഇന്ത്യ രണ്ടാം ന്യൂബോൾ എടുത്തതിന് പിന്നാലെ ജസ്പ്രീത് ബുമ്ര ഡ്രസ്സിംഗ് റൂമിലേക്ക് മുടന്തി കയറിപ്പോയിരുന്നു. എന്നാൽ ചായക്ക് മുമ്പ് തിരിച്ചെത്തിയെങ്കിലും പഴയ താളവും വേഗവും കണ്ടെത്താൻ ബുമ്രക്കായിരുന്നില്ല. ഇതിന് പിന്നാലെയാണ് ബുമ്ര മുടന്തി നടന്ന് ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോകുന്നതിന്റെ വീഡിയോയും പുറത്തുവന്നത്.
എന്നാൽ ജസ്പ്രീത് ബുമ്രക്ക് പരിക്കില്ലെന്നും സ്റ്റെപ്പ് ഇറങ്ങുമ്പോൾ ബുമ്രയുടെ കാൽവഴുതി കണങ്കാലിൽ വേദന അനുഭവപ്പെട്ടതാണെന്നും ഇന്ത്യയുടെ ബൗളിംഗ് കോച്ച് മോർണി മോർക്കൽ പറഞ്ഞു. മുഹമ്മദ് സിറാജിനും ബൗണ്ടറിക്ക് പുറത്തെ ചെറിയ കുഴിയിൽ കാൽവീണ് സമാനമായ രീതിയിൽ വേദന അനുഭപ്പെട്ടിരുന്നു.
എന്നാൽ രണ്ട് പേർക്കും പരിക്കില്ലെന്നും അതേസമയം, ബൗളർമാർക്ക് കാര്യമായ സഹായമൊന്നും ലഭിക്കാത്ത മാഞ്ചസ്റ്ററിലെ ഫ്‌ളാറ്റ് വിക്കറ്റിൽ തളർന്നതിന്റെ ക്ഷീണം ഇന്ത്യൻ ബൗളർമാർക്കുണ്ടെന്നും മോർണി മോർക്കൽ പറഞ്ഞു.
രണ്ടാം ന്യൂബോൾ എടുത്തതിന് പിന്നാലെ ബുമ്രയുടെ കണങ്കാലിൽ ചെറിയ രീതിയിൽ വേദന അനുഭവപ്പെട്ടിരുന്നു. ഗ്രൗണ്ടിലേക്ക് സ്‌റ്റെപ്പ് ഇറങ്ങിവരുമ്പോൾ ബുമ്രയുടെ കാലൊന്ന് വഴുതിയിരുന്നു. അതുപോലെ തന്നെയാണ് സിറാജിനും സംഭവിച്ചത്. എന്നാൽ രണ്ട് പേർക്കും പരിക്കില്ല. അതേസമയം, മൂന്നാം ദിനം പേസർമാർക്ക് പഴയ ഊർജ്ജമില്ലായിരുന്നു എന്ന കാര്യം സമ്മതിക്കുന്നു. അതുകൊണ്ടാണ് സാധാരണഗതിയിൽ 140 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ പന്തെറിയുന്ന ബുമ്രയുടെ വേഗം 130ഉം 120ഉം എല്ലാം ആയി കുറഞ്ഞത്.
ഫ്‌ളാറ്റ് പിച്ചുകളിൽ ബൗളർമാരുടെ ജോലിഭാരം കുറക്കുന്നകാര്യത്തക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും മോർണി മോർക്കൽ പറഞ്ഞു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സിൽ 28 ഓവർ പന്തെറിഞ്ഞ ബുമ്ര 95 റൺസ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്