ഭുവനേശ്വർ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ജംഷഡ്പൂരിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ഒഡിഷ എഫ്.സി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. ഇരട്ടഗോളുകളുമായി കളം നിറഞ്ഞ സൂപ്പർ താരം റോയ് കൃഷ്ണയാണ് ഒഡിഷയുടെ വമ്പൻ വിജയത്തിൽ ചുക്കാൻ പിടിച്ചത്. ഇസാക്കും മൗറീസിയോയും ഒഡിഷയ്ക്കായി ഓരോഗോൾ വീതം നേടി. മൗറീസിയോയുടെ ഗോൾ പെനാൽറ്റിയിൽ നിന്നായിരുന്നു.
തച്ചിക്കാവയാണ ജംഷഡ്പൂരിന്റെ ആശ്വസഗോൾ നേടയത്. മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്. ഒഡിഷ തോൽവി അറിയാതെ പൂർത്തിയാക്കിയ പതിനൊന്നാം മത്സരമായിരുന്നുയിത്. 23ാം മിനിട്ടിൽ തച്ചിക്കാവോ നേടിയ ഗോളിലൂടെ ലീഡെടുത്ത ജംഷഡ്പൂർ പിന്നീട് അതിവേഗം നാല് ഗോളുകൾ വഴങ്ങി തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
ഇരുപത്തിയേഴാം മിനിട്ടിൽ ഇസാകാണ് ഒഡീഷയുടെ ആദ്യ ഗോൾ നേടിയത്. പിന്നീട് 36-ാം മിനിട്ടിൽ റോയ് കൃഷ്ണ ഒഡിഷയ്ക്ക് ലീഡ് നൽകി. ഒന്നാം പകുതിയുടെ അധിക സമയത്താണ് റോയ് കൃഷ്ണയുടെ രണ്ടാം ഗോളും മൗറീസിയോയുടെ പെനാൽറ്റി ഗോളും പിറന്നത്.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും എഫ്.സി ഗോവയും 1-1ന് സമനിലയിൽ പിരിഞ്ഞു. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ഇരുപതാം മിനിറ്റിൽ മാർട്ടിനസിലൂടെ ഗോവ ലീഡ് എടുത്തെങ്കിലും 26-ാം മിനിറ്റിൽ മലയാളി താരം ജിതിൻ എം.എസിലൂടെ നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചു.
സമനിലയോടെ ഗോവയ്ക്ക് 24 പോയിന്റായി. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് 26 പോയിന്റുമായി ഈ ഇടവേളയിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. ഈ മത്സരത്തോടെ ലീഗിലെ ആദ്യഘട്ട മത്സരങ്ങൾ അവസാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്