ടെന്നിസില്‍ നിന്ന് വിരമിക്കുകയാണെന്നുള്ള സൂചന നല്‍കി ജോക്കോവിച്ച്

JUNE 7, 2025, 4:42 AM

പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കുകയാണെന്നുള്ള സൂചന നല്‍കി ഇതിഹാസ താരം നൊവാക് ജോക്കോവിച്ച്. 

കഴിഞ്ഞ ദിവസം ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ ജാനിച്ച് സിന്നറോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റിരുന്നു ജോകോവിച്ച്. തുടര്‍ന്ന് സംസാരിക്കുമ്പോഴാണ് അടുത്ത വര്‍ഷം കളിച്ചേക്കില്ലെന്ന സൂചന സെര്‍ബിയന്‍ താരം നല്‍കിയത്. 

''ഇത് ചിലപ്പോള്‍ ഞാനിവിടെ കളിക്കുന്ന അവസാന മത്സരം ആയിരിക്കാം. എനിക്കറിയില്ല, അതുകൊണ്ടാണ് ഞാന്‍ കൂടുതല്‍ വികാരാധീനനായത്. റോളണ്ട്-ഗാരോസില്‍ എന്റെ അവസാന മത്സരമാണെങ്കില്‍, ഞാനിത് ഒരുപാട് ആസ്വദിച്ചു. ആള്‍ക്കൂട്ടം എനിക്കൊപ്പമുണ്ടായിരുന്നു. എനിക്ക് കൂടുതല്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ 12 മാസത്തിന് ശേഷം എനിക്കിവിടെ വീണ്ടും കളിക്കാനാവുമോ എന്നുറപ്പില്ല. ഫ്രഞ്ച് ഓപ്പണില്‍ ഇത് എന്റെ അവസാന മത്സരമാകാം.'' ജോക്കോവിച്ച് വ്യക്തമാക്കി.

vachakam
vachakam
vachakam

മുമ്പ് മൂന്ന് തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള താരമാണ് ജോക്കോവിച്ച്. ഇന്നലെ ഇറ്റാലിയന്‍ താരത്തിനെതിരെ 6-4 7-5 7-6. എന്ന സ്‌കോറിനായിരുന്നു ജോക്കോവിച്ചിന്റെ തോല്‍വി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam