ലോറെൻസോ ലൂക്കായെ ടീമിലെത്തിക്കാൻ നോട്ടിംഗ്ഹാം ഫോറസ്റ്റ്

JANUARY 24, 2026, 3:23 AM

ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയിൽ നിന്നും കരുത്തുറ്റ മുന്നേറ്റ താരം ലോറെൻസോ ലൂക്കായെ ടീമിലെത്തിക്കുന്നതിനായി നോട്ടിംഗ്ഹാം ഫോറസ്റ്റ് കരാറിലെത്തി.

ഏകദേശം 40 മില്യൺ യൂറോ നൽകി താരത്തെ സ്ഥിരമായി വാങ്ങാനുള്ള വ്യവസ്ഥയും ലോൺ കരാറിലുണ്ട്. 6 അടി 7 ഇഞ്ച് ഉയരമുള്ള ഈ 25കാരൻ വൈദ്യപരിശോധനയ്ക്കും കരാർ നടപടികൾ പൂർത്തിയാക്കുന്നതിനുമായി ഇന്ന് വൈകുന്നേരം നേപ്പിൾസിൽ നിന്നും ഇംഗ്ലണ്ടിലേക്ക് തിരിക്കും.

പ്രീമിയർ ലീഗിലെ തരംതാഴ്ത്തൽ ഭീഷണി ഒഴിവാക്കാൻ പൊരുതുന്ന ഫോറസ്റ്റിന് ഗോൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഈ കൈമാറ്റം ഏറെ നിർണ്ണായകമാണ്.
കഴിഞ്ഞ സീസണിലെ ടോപ് സകോററായ ക്രിസ് വുഡിന് കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് വിശ്രമം അനുവദിച്ചത് ഫോറസ്റ്റിനെ വല്ലാതെ ബാധിച്ചിരുന്നു. അവസാന ആറ് മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് ടീമിന് സ്‌കോർ ചെയ്യാൻ സാധിച്ചത്.

vachakam
vachakam
vachakam

കഴിഞ്ഞ സീസണിൽ ഉഡിനീസിനായി 14 ഗോളുകൾ നേടിയ ലൂക്കായ്ക്ക് നാപ്പോളിയിൽ കുറഞ്ഞ അവസരങ്ങൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam