29-ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍. 2016ൽ വെസ്റ്റ് ഇൻഡീസ് കുപ്പായത്തിൽ അരങ്ങേറിയ പുരാൻ ടീമിനായി 61 ഏകദിനങ്ങളും 106 ട്വന്റി20യിലും കളിച്ചു.
ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും പുരാനാണ്. ടി20 ക്രിക്കറ്റില്‍ പുരാന്‍ തകര്‍പ്പന്‍ ഫോമിലാണ്.
കഴിഞ്ഞ വര്‍ഷം ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (170) നേടിയ താരം പുരാനായിരുന്നു. ഇപ്പോള്‍ അവസാനിച്ച ഐപിഎല്ലില്‍, ഒരു സീസണില്‍ ആദ്യമായി 500 റണ്‍സ് തികയ്ക്കാനും 40 സിക്‌സറുകള്‍ നേടാനും കഴിഞ്ഞു.
വിരമിക്കല്‍ സന്ദേശത്തില്‍ പുരാന്‍ പറഞ്ഞതിങ്ങനെ... ''ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ചു. ഇനിയും നല്‍കും. സന്തോഷം മാത്രം. വിന്‍ഡീസിനെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനം മാത്രം. ടീമിനെ നയിക്കാന്‍ സാധിച്ചത് അഭിമാന മുഹൂര്‍ത്തമായി കരുതുന്നു.
എന്റെ കരിയറിലെ ഈ അന്താരാഷ്ട്ര അധ്യായം അവസാനിച്ചാലും, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനോടുള്ള സ്‌നേഹം ഒരിക്കലും മങ്ങുകയില്ല. ടീമിന് മുന്നോട്ടുള്ള പാതതിയില്‍ എല്ലാവിധ ആശംസകളും.'' പുരാന്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്