ടോട്ടനത്തിനെതിരെ മികച്ച വിജയവുമായി ന്യൂകാസിൽ യുണൈറ്റഡ്

APRIL 15, 2024, 10:42 AM

പ്രീമിയർ ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ടോട്ടനത്തിനെതിരെ ഗംഭീര വിജയം നേടി. സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ന്യൂകാസിലിന്റെ വിജയം. മികച്ച കൗണ്ടർ ഫുട്‌ബോൾ കളിച്ച് ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് ന്യൂകാസിൽ മുന്നിലെത്തിയിരുന്നു.

30-ാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ആദ്യ ഗോൾ. ഗോർദൻ നൽകിയ പാസ് സ്വീകരിച്ച് ഇസാക്കാണ് മനോഹരമായി പന്ത് വലയിലെത്തിച്ചത്. ഈ ഗോൾ പിറന്നു തൊട്ടടുത്ത മിനിറ്റിൽ തന്നെ ഒരു ഡിഫൻസീവ് മിസ്റ്റേക്ക് മുതലെടുത്തുകൊണ്ട് ഗോർദൻ ന്യൂകാസിലിന്റെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ വീണ്ടും ഇസാക് ഗോളടിച്ച് കളി ന്യൂകാസിലിന്റേതാക്കി മാറ്റി. അവസാനം ഫാബിയൻ ഷാർ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

vachakam
vachakam
vachakam

ഈ വിജയത്തോടെ 50 പോയിന്റുമായി ന്യൂകാസിൽ യുണൈറ്റഡ് ആറാം സ്ഥാനത്തേക്ക് ഉയർന്നു. 60 പോയിന്റുമായി ടോട്ടനം അഞ്ചാമത് നിൽക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam