ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്

JUNE 30, 2026, 9:10 AM

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില് ന്യൂസിലൻഡിന് 160 റൺസ് ജയം. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ന്യൂസിലൻഡ് സ്വന്തമാക്കി.

373 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 212 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.
സ്‌കോർ: ന്യൂസിലൻഡ് 438, 288/9 ഇംഗ്ലണ്ട് 354, 212. ആദ്യ ഇന്നിംഗ്‌സിൽ ന്യൂസിലൻഡ് 438 റൺസും രണ്ടാം ഇന്നിംഗ്‌സിൽ ഒമ്പതു വിക്കറ്റിന് 288 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയുമായിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സുകൾ 354, 212 റൺസുകളിൽ അവസാനിച്ചു. അതേസമയം ഇംഗ്ലീഷ് ഇതിഹാസ താരം ബെൻ സ്റ്റോക്‌സിന്റെ അന്താരാഷ്ട്ര കരിയറിലെ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇത്.

പരമ്പരയ്ക്കിടെ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച സ്റ്റോക്‌സിന് തോൽവിയോടെ മടങ്ങേണ്ടി വന്നത് ഇംഗ്ലീഷ് ആരാധകർക്ക് നിരാശയായി. സ്വന്തം മണ്ണിൽ 30 റൺസ് നേടി പുറത്തായ സ്റ്റോക്‌സിന് ട്രെന്റ് ബ്രിഡ്ജിലെ കാണികൾ എഴുന്നേറ്റുനിന്ന് കൈയ്യടിച്ചാണ് യാത്രയയപ്പ് നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam