2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ നെതർലൻഡ്‌സിന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഫിൻലൻഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ഡോൺയെൽ മാലെനും വിർജിൽ വാൻ ഡൈക്കും മെംഫിസ് ഡീപെയും കോഡി ഗാക്‌പോയും ആണ് നെതർലൻഡ്‌സിന് വേണ്ടി ഗോളുകൾ നേടിയത്. മാലെൻ എട്ടാം മിനിറ്റിലും വാൻ ഡൈക്ക് 17-ാം മിനിറ്റിലും ഡീപെ 38-ാം മിനിറ്റിലും ഗാക്‌പോ 84-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
വിജയത്തോടെ നെതർഡൻഡ്‌സിന് 16 പോയിന്റായി. യൂറോപ്പിൽ നിന്നുള്ള ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടിയുള്ള ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്താണ് നെതർലൻഡ്‌സ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്