ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഫെെനൽ യോഗ്യത നേടി ഇന്ത്യൻ ഇതിഹാസ താരം നീരജ് ചോപ്ര . നിലവിലെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിലെ സ്വർണ്ണ മെഡൽ ജേതാവും മുൻ ഒളിംപിക്സ് ചാമ്പ്യനുമായ നീരജ് ചോപ്ര ആദ്യ ത്രോയിൽത്തന്നെ ഫെെനൽ യോഗ്യത നേടിയെടുത്തു.
84.50 മീറ്ററായിരുന്നു ഫെെനലിൽ എത്താനുള്ള യോഗ്യത മാനദണ്ഡം. ആദ്യ ത്രോ 84.85 ദൂരം പായിച്ച് അനായാസം നീരജ് ഫെെനൽ സീറ്റുറപ്പിക്കുകയായിരുന്നു. രണ്ട് ഗ്രൂപ്പുകളിൽ നിന്നായി 12 പേർക്കാണ് ഫെെനൽ യോഗ്യത ലഭിക്കുക.
ഗ്രൂപ്പ് എയിലാണ് നീരജ് ചോപ്ര ഉൾപ്പെട്ടിരിക്കുന്നത്. ജുലിയൻ വെബ്ബർ, ജാക്കൂബ് വാഡ്ലിച്ച്, കിഷോൻ വാൽക്കോട്ട് എന്നിവരെല്ലാം ഗ്രൂപ്പ് എയിലുണ്ട്. ഇന്ത്യൻ താരം സച്ചിൻ യാദവും ഗ്രൂപ്പ് എയിലാണുള്ളത്.
ഗ്രൂപ്പ് ബിയിൽ നിന്ന് നീരജിന്റ മുഖ്യ എതിരാളിയായ പാകിസ്താന്റെ അർഷാദ് നദീം ഇറങ്ങുന്നത്. വീണ്ടുമൊരു നീരജ്-അർഷാദ് ഫെെനൽ എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നിലവിലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിലെ സ്വർണ്ണ മെഡൽ ജേതാവായതിൽ മെഡൽ നിലനിർത്തേണ്ടത് നീരജ് ചോപ്രക്ക് അഭിമാന പ്രശ്നമാണ്. 2023ൽ ബുദാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 88.17 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് ചോപ്ര അന്ന് സ്വർണ്ണം നേടിയത്.
87.82 മീറ്റർ എറിഞ്ഞ് അർഷാദ് വെള്ളിയും നേടിയെടുത്തിരുന്നു. എന്നാൽ 2024ലെ ഒളിംപിക്സിൽ എല്ലാവരേയും ഞെട്ടിക്കുന്ന പ്രകടനമാണ് അർഷാദ് കാഴ്ചവെച്ചത്. 92.97 മീറ്റർ ജാവലിൻ എറിഞ്ഞാണ് അന്ന് നീരജിനെ മറികടന്ന് അർഷാദ് സ്വർണ്ണം നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്