വേൾഡ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ വെറും കയ്യോടെ മടങ്ങി ഇന്ത്യ. ഒളിമ്പിക് സ്വർണമെഡൽ ജേതാവും നിലവിലെ ലോകചാമ്പ്യനുമായ നീരജ് ചോപ്ര എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മറ്റൊരു ഇന്ത്യൻ താരം സച്ചിൻ യാദവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പാകിസ്താൻ താരം അർഷദ് നദീം പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
84.3 മീറ്റർ ദൂരമാണ് നീരജിന് കണ്ടെത്താനായത്. സച്ചിൻ യാദവിന് 86.27 മീറ്റർ ദൂരേയ്ക്ക് ജാവലിൻ പായിക്കാൻ സാധിച്ചു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ കെഷോൺ വാൽകോട്ട് ആണ് സ്വർണമെഡൽ ജേതാവ്. സീസണിലെ ഏറ്റവും മികച്ച ദൂരമായ 88.16 മീറ്റർ ദൂരം കണ്ടെത്തിയാണ് വാൽകോട്ടിൻ്റെ മെഡൽ നേട്ടം.
ഗ്രെനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് വെള്ളിമെഡൽ നേടി. 87.38 ആണ് പീറ്റേഴ്സ് കുറിച്ച ദൂരം. അമേരിക്കയുടെ കർട്ടിസ് തോംസൺ 86.67 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് വെങ്കലവും സ്വന്തമാക്കി. 2024 പാരിസ് ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവായ അർഷദ് നദീം 82.75 മീറ്റർ ദൂരമാണ് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്