ഐ.പി.എൽ 2026 സീസൺ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിങ്‌സിന് വലിയ തിരിച്ചടി. ടീമിന്റെ ഓസ്‌ട്രേലിയക്കാരനായ പേസ് ബൗളർ നഥാൻ എല്ലിസ് പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായി.
ഇതിനു മുൻപ് ഓസ്‌ട്രേലിയൻ പേസർമാരുമായ പാറ്റ് കമ്മിൻസും ജോഷ് ഹേസിൽവുഡും ഐ.പി.എൽ 2026 സീസണിന്റെ ആദ്യ ഘട്ടത്തിൽ നിന്ന് വിട്ടുനിൽക്കാനിടയുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ഒരു ആഭ്യന്തര മത്സരത്തിനിടെ ഏറ്റ പരിക്കാണ് ഓസ്‌ട്രേല്യൻ താരത്തിന് വിനയായത്. തുടർന്ന് നടന്ന പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു. മതീഷ പതിരാണ ടീം വിട്ടതോടെ ചെന്നൈ ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുനയാകും എന്ന് കരുതിയ താരമായിരുന്നു എല്ലിസ്.
ഡെത്ത് ഓവറുകളിൽ കൃത്യതയാർന്ന ബൗളിംഗിലൂടെ ശ്രദ്ധേയനായ എല്ലിസിനു പകരം ഒരു പകരക്കാരനെ കണ്ടെത്തുക ചെന്നൈ സൂപ്പർ കിങ്‌സിന് വലിയ വെല്ലുവിളിയാകും. ടൂർണമെന്റ് മാർച്ച് 28ന് ആരംഭിക്കാനിരിക്കെ എത്രയും വേഗം എല്ലിസിന്റെ വിടവ് നികത്താൻ പറ്റുന്ന ഒരു പകരക്കാരൻ താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെന്നൈ എന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡികോക്കിന്റെ സെഞ്ചുറി പാഴായി, മുംബൈയ് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്
മുംബൈ ഇന്ത്യൻസിൽ പുതിയ താരം; പരിക്കേറ്റ അഥർവ്വയ്ക്ക് പകരം കൃഷ് ഭഗത് ടീമിലെത്തി
ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരു
ഫിഫ ലോകകപ്പ് വേദികളിൽ അപ്രതീക്ഷിത മാറ്റം; സ്പെയിനും ഉറുഗ്വേയും നേർക്കുനേർ, സൗദി അറേബ്യയ്ക്ക്