പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്വിയെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ രംഗത്ത്.
ഇന്ത്യക്കെതിരെ ഒരു ക്രിക്കറ്റ് മത്സരത്തിൽ വിജയിക്കണമെങ്കിൽ നഖ്വിയും സൈനിക മേധാവി ആസിം മുനീറും ഓപ്പണിങ് ബാറ്റർമാരായി ഇറങ്ങണമെന്ന് ഇമ്രാൻ ഖാൻ പരിഹസിച്ചു. ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ, പാകിസ്ഥാനെ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ ഈ പരാമർശം.
മുൻ പ്രധാനമന്ത്രിയുടെ സഹോദരി അലീമ ഖാൻ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇമ്രാന്റെ വാക്കുകൾ പങ്കുവെച്ചത്. ഇന്ത്യക്കെതിരെ വിജയിക്കാനുള്ള ഒരേയൊരു വഴി സൈനിക മേധാവി ജനറൽ മുനീറും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ നഖ്വിയും ഓപ്പണിങ് ബാറ്റർമാരാവുകയെന്നതാണ്.
മുൻ പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഖാസി ഫായിസ് ഈസ, ചീഫ് ഇലക്ഷൻ കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജ എന്നിവർ അമ്പയർമാരാകണമെന്നും ഇമ്രാൻ നിർദ്ദേശിച്ചു. മൂന്നാം അമ്പയറായി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സർഫറാസ് ഡോഗർ ഉണ്ടാകണമെന്നും ഇമ്രാൻ പറഞ്ഞുവെന്ന് അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
