ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെന്‍ട്രല്‍ കോര്‍ട്ടിനെ ഫാഷന്‍ റാംപാക്കി മാറ്റി മുൻ ലോക ഒന്നാം നമ്പർ താരം നവൊമി ഒസാക്ക. വെളുത്ത കുടയും തൊപ്പിയും തിരമാലകള്‍പോലെ തോന്നിക്കുന്ന വസ്ത്രവുമണിഞ്ഞ് നവൊമി ഒസാക്കയുടെ വരവ്. ജെല്ലിഫിഷിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഡിസൈന്‍.
നൈക്കിയുമായി ചേര്‍ന്ന് താന്‍ തന്നെയാണ് വസ്ത്രം ഡിസൈന്‍ ചെയ്തതെന്ന് മല്‍സരശേഷം ഒസാക്ക അഭിമുഖത്തില്‍ പറഞ്ഞു. മല്‍സരത്തില്‍ ക്രൊയേഷ്യൻ താരം അന്റോണിയ റൂസിച്ചിനെ 6-3, 3-6, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി മെൽബൺ പാർക്കിൽ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ് ഇന്ന് രണ്ടാം റൗണ്ട് മല്‍സരത്തിനിറങ്ങും. ഈ സീസണോടെ വിരമിക്കുന്ന ഫ്രഞ്ച് താരം ഗൈല്‍ മോണ്‍ഫില്‍സ് യോഗ്യതാ റൗണ്ട് കടന്നെത്തിയ ഓസീസ് താരം ഡെയിന്‍ സ്വീനിയോട് തോറ്റ് ആദ്യ റൗണ്ടില്‍ പുറത്തായി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
