ബൗളിംഗിൽ വിവാദവുമായി നെമീബിയൻ ക്യാപ്ടൻ ജെറാർഡ് ഇറാസ്മസ്

FEBRUARY 13, 2026, 3:52 AM

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ 4 വിക്കറ്റുമായി തിളങ്ങിയ നമീബിയൻ ക്യാപ്ടൻ ജെറാർഡ് ഇറാസ്മസിന്റെ ബൗളിംഗ് ആക്ഷനും തന്ത്രങ്ങളും ഇന്ത്യൻ ബാറ്റിംഗ് നിരയെ ശരിക്കും വെള്ളം കുടിപ്പിച്ചു.

ദില്ലി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡയിത്തിൽ നടന്ന പോരാട്ടത്തിൽ നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്താണ് ഇറാസ്മ് ഇന്ത്യയെ വട്ടം കറക്കിയത്. ഒരു ഘട്ടത്തിൽ 250ന് മുകളിൽ സ്‌കോർ ചെയ്യുമെന്ന് കരുതിയ ഇന്ത്യയെ 209ൽ ഒതുക്കിയത് ഇറാസ്മസിന്റെ തകർപ്പൻ സ്‌പെല്ലായിരുന്നു.

മത്സരത്തിലെ എട്ടാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 7ഓവറിൽ ഇന്ത്യ 100 കടന്നതിന് പിന്നാലെ തന്റെ ആദ്യ പന്തിൽ തന്നെ ഇറാസ്മസ് ഇഷാൻ കിഷന്റെ വിക്കറ്റെടുത്തിരുന്നു. അതിന് പിന്നാലെ ഓരോ പന്തിലും വ്യത്യസ്ത ആക്ഷനുകളും വ്യത്യസ്ത റണ്ണപ്പുമായി ഇറാസ്മ്‌സ് ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവിനെയും തിലക് വർമയെയും വെള്ളം കുടിപ്പിച്ചു.

vachakam
vachakam
vachakam

ചില പന്തുകൾ സൈഡ് ആം ആക്ഷനിൽ എറിഞ്ഞപ്പോൾ ചില പന്തുകൾ ബൗളിംഗ് ക്രീസിനും ഏറെ പുറകിൽ നിന്നായിരുന്നു ഇറാസ്മസ് എറിഞ്ഞത്. ഇത് അമ്പയറുമായി തർക്കത്തിനും വഴിവെച്ചു. ആദ്യ ഓവറിലെ അവസാന പന്ത് ഇറാസ്മസ് ബൗളിംഗ് ക്രീസിനും ഏറെ പുറകിൽ നിന്നെറിഞ്ഞപ്പോൾ അമ്പയർ റോഡ് ടക്കർ ഡെഡ് ബോൾ വിളിച്ചതാണ് തർക്കത്തിന് കാരണമായത്.

എന്തുകൊണ്ടാണ് അത് ഡെഡ് ബോൾ വിളിച്ചതെന്ന ഇറാസ്മസിന്റെ ചോദ്യത്തിന് അമ്പയർ ഇങ്ങനെ പന്തെറിയാനാവില്ലെന്നായിരുന്നു ആദ്യം വിശദീകരിച്ചത്. തന്റെ പുറകിൽ നിന്നാണ് ഇറാസ്മസ് പന്ത് റിലീസ് ചെയ്തതെന്ന് ആദ്യം ടക്കർ പറഞ്ഞെങ്കിലും അങ്ങനെയല്ലെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു.

ഇത്തരത്തിൽ പന്തെറിയുന്നതിന് നിയപരമായി തെറ്റല്ലെന്ന് ഇറാസ്മസ് തർക്കിച്ചു. എന്നാൽ ബാറ്റർ തയാറായിട്ടില്ലായിരുന്നുവെന്നായിരുന്നു അമ്പയർ ഇതിന് മറുപടി നൽകിയത്. ബാറ്റർ റെഡിയായിരുന്നില്ലെങ്കിൽ ആ പന്ത് നേരിടില്ലെന്ന് ഇറാസ്മസ് തർക്കിച്ചെങ്കിലും അമ്പയർ ഡെഡ് ബോൾ വിളിച്ചതിൽ ഉറച്ചു നിന്നു.

vachakam
vachakam
vachakam

ടി20 ക്രിക്കറ്റിൽ ബൗളിംഗ് ക്രീസിലെത്താതെ പന്തെറിയുന്നത് നിയമപരമായി തെറ്റല്ല. എന്നാൽ ഇങ്ങനെ എറിയുമ്പോഴും ബൗളറെ അമ്പയർക്ക് വ്യക്തമായി കാണാനാവണം എന്നാണ് നിയമത്തിൽ പറയുന്നത്.

ഇഷാന് കിഷന് പിന്നാലെ തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവരെയും പുറത്താക്കിയാണ് ഇറാസ്മസ് 4 വിക്കറ്റെടുത്തത്. ഏഴാം ഓവറിൽ 104ന് 1 എന്ന അതിശക്തമായ നിലയിലായിരുന്ന ഇറാസ്മസിന്റെ ആദ്യ സ്‌പെൽ കഴിഞ്ഞപ്പോൾ 124-4ലേക്ക് വീണിരുന്നു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam