മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള തമിഴ്‌നാട് ടീമിനെ ഇന്ത്യൻ താരം വരുൺ ചക്രവർത്തി നയിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുന്ന സായ് സുദർശനും വാഷിംഗ്ടൺ സുന്ദറും ടീമിലില്ല. ഇംഗ്ലണ്ടിനെതിരെയും വെസ്റ്റ് ഇൻഡീസിനിനെതിരെയും ഇന്ത്യൻ ടെസ്റ്റ് ടീമിൽ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഇടം നേടിയ എൻ ജഗദീശനാണ് ടീമിന്റെ വൈസ് ക്യാപ്ടൻ.
ഓസ്‌ട്രേിലയക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര വിജയത്തിൽ മൂന്ന് കളികളിൽ അഞ്ച് വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് വരുൺ ചക്രവർത്തി ടീമിന്റെ നായകനാവുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ആദ്യമായാണ് വരുൺ ചക്രവർത്തി ക്യാപ്ടനാവുന്നത്. മുമ്പ് ക്യാപ്ടൻമാരായിട്ടുള്ള ജഗദീശനെയും സായ് കിഷോറിനെയും മറികടന്നാണ് വരുണിനെ സെലക്ടർമാർ ക്യാപ്ടനാക്കിയതെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യൻ ടീമിൽ നിന്ന് ദീർഘനാളായി പുറത്തിരിക്കുന്ന പേസർ ടി നടരാജനും ടീമിലുണ്ട്. നവംബർ 26ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രാജസ്ഥാൻ, ഡൽഹി, ഉത്തരാഖണ്ഡ്, കർണാടക, ത്രിപുര, ജാർഖണ്ഡ്, സൗരാഷ്ട്ര എന്നിവരടങ്ങിയ ഗ്രൂപ്പ് ഡിയിലാണ് തമിഴ്‌നാട്. അഹമ്മദാബാദിൽ രാജസ്ഥാനെതിരെ ആണ് തമിഴ്‌നാടിന്റെ ആദ്യ മത്സരം.
തമിഴ്‌നാട് ടീം: വരുൺ ചക്രവർത്തി (ക്യാപ്ടൻ), നാരായൺ ജഗദീശൻ (വൈസ് ക്യാപ്ടൻ), തുഷാർ രഹേജ, വി.പി. അമിത് സാത്വിക്, എം ഷാരൂഖ് ഖാൻ, ആന്ദ്രെ സിദ്ധാർത്ഥ്, പ്രദോഷ് രഞ്ജൻ പോൾ, ശിവം സിംഗ്, ആർ സായി കിഷോർ, എം സിദ്ധാർത്ഥ്, ടി നടരാജൻ, ഗുർജപ്‌നീത് സിംഗ്, എ എസക്കിമുത്തു, ആർ സോനു യാദവ്, ആർ സിലംബരശൻ, എസ് റിതിക് ഈശ്വരൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
