ദുബായ് : ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ട്രോഫി കൈമാറാത്തത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും, പിസിബി ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വി.
ടൂര്‍ണമെന്റ് ജേതാക്കളായ ഇന്ത്യ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ലെന്ന അറിയിച്ചതോടെ ട്രോഫിയുമായി നഖ്‌വി മടങ്ങിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
എന്നാല്‍ ട്രോഫി ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്നാണ് ബിസിസിഐ ആവശ്യപ്പെടുന്നത്. ഇത് നഖ്‌വി തള്ളി. ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനം തന്നെ മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്നാണ് നഖ്വി പറയുന്നത്.
മത്സരശേഷം സൂര്യകുമാര്‍ യാദവിനും സംഘത്തിനും മെഡലുകളും ട്രോഫിയും കൈമാറാന്‍ എസിസി ചെയര്‍മാന്‍ വേദിയില്‍ എത്തിയിരുന്നു. വേദിയില്‍ ഇന്ത്യന്‍ ടീം വരാന്‍ കാത്തുനിന്നപ്പോള്‍ തന്നെ കാര്‍ട്ടൂണ്‍ ആക്കി മാറ്റിയ പോലെ തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.
ബിസിസിഐയുടെ ദുബൈ ഓഫീസില്‍ ട്രോഫി സൂക്ഷിക്കണമെന്നും അവിടെ നിന്ന് ഇന്ത്യന്‍ ടീമിന് അയയ്ക്കണമെന്നും ബിസിസിഐ വൈസ്പ്രസിഡന്റ് രാജീവ് ശുക്ലയും ട്രഷറര്‍ ആശിഷ് ഷേലറും നഖ്വിയോട് ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്