ഓവൽ: ആവേശകരമായ മത്സരത്തിനൊടുവിൽ ഓവൽ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചു. ആറ് റൺസിനായിരുന്നു വിജയം. അഞ്ചാം ദിവസം നാല് വിക്കറ്റ് ശേഷിക്കെ 35 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ട് കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ മുഹമ്മദ് സിറാജ് എറിഞ്ഞു പുറത്താക്കി.
അഞ്ചാം ടെസ്റ്റ് തോറ്റ് പരമ്പര നഷ്ടമാകുമെന്ന് ഉറപ്പിച്ചിടത്ത് നിന്നാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ജയത്തോടെ പരമ്പര 2-2 സമനിലയിൽ കലാശിച്ചു. ഒരു മത്സരം സമനിലയായിരുന്നു. സ്കോർ: ഇന്ത്യ 224, 396; ഇംഗ്ലണ്ട് 247, 367.
അഞ്ചാം ദിനം പ്രസിദ്ധ് കൃഷ്ണയെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ അടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. എന്നാൽ അടുത്ത ഓവറിൽ ജാമി സ്മിത്തിനെ (20 പന്തിൽ 2) സിറാജ് പുറത്താക്കി.
പിന്നാലെ ജാമി ഒവർടണിനെയും പുറത്താക്കി സിറാജ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. ഒറ്റയാൾ പോരാട്ടം നടത്തിയ ഗസ് അറ്റ്കിൻസൺസിനെ (29 പന്തിൽ 17) കൂടി വീഴ്ത്തി സിറാജ് ഇന്ത്യയ്ക്ക് ജയം നേടി കൊടുത്തു. ഇന്ത്യക്കായി സിറാജ് അഞ്ചും പ്രസിദ്ധ് നാലും വിക്കറ്റ് വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്