വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനെ പാകിസ്ഥാൻ ഏകദിന ടീം നായകസ്ഥാനത്തു നിന്ന് മാറ്റി.
പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദിയാണ് പാകിസ്ഥാന്റെ പുതിയ നായകൻ. നവംബർ നാലിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിന് മുന്നോടിയായാണ് റിസ്‌വാനെ ക്യാപ്ടൻ സ്ഥാനത്തു നിന്ന് പുറത്താക്കിയത്. റിസ്‌വാനെ ക്യാപ്ടൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പാക് പരിശീലകനായ മൈക്ക് ഹെസ്സൺ പാക് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.
റിസ്‌വാനും ഷഹീൻ അഫ്രീദിയും ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കുന്നതിനിടെയാണ് പാക് ക്രിക്കറ്റ് ബോർഡ് ഏകദിന ടീമിന് പുതിയ നായകനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. റിസ്‌വാനെ പുറത്താക്കാൻ കാരണമൊന്നും ബോർഡ് വ്യക്തമാക്കിയിട്ടില്ല. സെലക്ഷൻ കമ്മിറ്റിയും വൈറ്റ് ബോൾ പരിശീലകൻ മൈക്ക് ഹെസ്സണും തമ്മിലുള്ള കൂടിക്കാഴ്ചയെത്തുർന്നാണ് തീരുമാനമെന്ന് പാക് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നേരത്തെ കഴിഞ്ഞ വർഷം ജനുവരിയിൽ പാക് ടി20 ടീം ക്യാപ്ടനായി അഫ്രീദിയെ തെരഞ്ഞെടുത്തിരുന്നെങ്കിലും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ പാകിസ്ഥാൻ 1 -4ന് തോറ്റതോടെ ക്യാപ്ടൻ സ്ഥാനത്തു നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ബാബർ അസമിനെ വീണ്ടും ക്യാപ്ടനാക്കി. റിസ്‌വാൻ നായകനായശേഷം പാകിസ്ഥാൻ ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും 2024ൽ ഏകദിന പരമ്പരകൾ നേടിയിരുന്നു. എന്നാൽ ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ സെമിയിൽ പോലും എത്താതെ ആദ്യ റൗണ്ടിൽ പുറത്താവുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്