ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ വിടാനൊരുങ്ങി സൂപ്പർതാരം മുഹമ്മദ് സലാ.
കോച്ച് ആർനെ സ്ലോട്ട് ലീഗിലെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ബെഞ്ചിലിരുത്തിയതില്‍ പ്രതേഷേധിച്ചാണ് സലാ ക്ലബ്ബ് വിടാനൊരുങ്ങുന്നത്.
കരിയറിൽ ആദ്യമായാണ് ഇത്തരമൊരു അവഗണന നേരിടുന്നതെന്നും കോച്ചിന്‍റെ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സലാ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ലിവർപൂളുമായി ഒത്തുപോകാൻ കഴിയില്ലെന്നും സലാ വ്യക്തമാക്കി.
ശനിയാഴ്ച ലീഡ്സിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലും ബെഞ്ചിലായിരുന്നു സലായുടെ സ്ഥാനം. മത്സരത്തില്‍ ലിവര്‍പൂള്‍ 3-3 സമനില വഴങ്ങിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
