തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം:  പ്രധാനാധ്യാപിക സുജയുടെ സസ്പെൻഷൻ പിൻവലിച്ചു 

JANUARY 17, 2026, 7:13 PM

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപിക സുജയുടെ സസ്പെൻഷൻ പിൻവലിച്ചു.

ഇതോടെ അധ്യാപിക തിരികെ ജോലിയിൽ പ്രവേശിച്ചു.   സസ്പെൻഷൻ കാലാവധി ആറു മാസം കഴിഞ്ഞതോടെയാണ് പിൻവലിച്ചത്. അധ്യാപിക മാർച്ചിൽ വിരമിക്കും.

സ്കൂളിലെ വാഹന ഷെഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുൻ എന്ന വിദ്യാർഥിക്ക് ഷോക്കേൽക്കുകയായിരുന്നു.

vachakam
vachakam
vachakam

2025 ജൂലൈ 17നായിരുന്നു നാടിനെ നടുക്കിയ അപകടം.  പിന്നാലെ, 15 ദിവസത്തേക്ക് പ്രധാനാധ്യാപികയായിരുന്ന സുജയെ സസ്പെൻഡ് ചെയ്തു.

ഇതിനിടെ സർക്കാർ സ്കൂൾ ഏറ്റെടുത്ത് ഡിഇഒക്ക് ചുമതല കൈമാറി. തുടർന്ന് സസ്‌പെൻഷൻ നീട്ടുകയായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam