മൂന്ന് തവണ പ്ലെയര്‍ ഓഫ് ദ ഇയര്‍ ജേതാവ് ! സാക്ഷാല്‍ ക്രിസ്റ്റ്യാനോയെ മറികടന്ന് സലാ

AUGUST 20, 2025, 5:23 AM

പ്രഫഷനല്‍ ഫുട്ബാളേഴ്സ് അസോസിയേഷന്റെ (പി.എഫ്.എ) പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം മൂന്നാം തവണയും സ്വന്തമാക്കി ലിവർപൂളിന്‍റെ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹ്. 

കഴിഞ്ഞ സീസണിൽ ചെമ്പടയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ 33കാരനായ സലാഹ് നിർണായക പങ്കുവഹിച്ചിരുന്നു. 29 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായി. 18 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. 

ബെർണബ്യൂവിൽ സാബിക്കും റയലിനും വിജയത്തോടെ തുടക്കം പി.എഫ്.എ പുരസ്കാരം മൂന്ന് തവണ നേടുന്ന ആദ്യ ഫുട്ബാളറാണ് സലാഹ്. രണ്ട് തവണ ജേതാക്കളായ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുൻ ഫ്രഞ്ച് താരം തിയറി ഹെന്റി, വെയിൽസ് താരം ഗാരെത് ബെയ്ല്‍ എന്നിവരെയാണ് സലാഹ് മറികടന്നത്. 

vachakam
vachakam
vachakam

2018ലും 2022ലുമാണ് ഇതിനുമുമ്പ് സലാഹ് പുരസ്കാരം നേടിയത്. ലിവര്‍പൂള്‍ സഹതാരം അലക്സിസ് മക് അലിസ്റ്റര്‍, ചെല്‍സിയുടെ കോള്‍ പാമര്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നായകൻ ബ്രൂണോ ഫെര്‍ണാണ്ടസ്, ആഴ്സനല്‍ മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസ്, ന്യൂകാസില്‍ സ്ട്രൈക്കര്‍ അലക്സാണ്ടര്‍ ഇസാക് എന്നിവരെ മറികടന്നാണ് സലാഹ് പുരസ്കാരത്തിന് അർഹനായത്.

നേരത്തെ, 2024-25 പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ അവാർഡും ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്‍റെ ഫുട്ബാളർ ഓഫ് ദി ഇയർ പുരസ്കാരവും സലാഹ് നേടിയിരുന്നു. ആസ്റ്റണ്‍ വില്ല മുന്നേറ്റ താരം മോര്‍ഗന്‍ റോജേഴ്സിനാണ് പി.എഫ്.എ യങ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം. ആൻഡി ഗ്രേ, ഗാരി ഷോ, ആഷ്ലി യങ്, ജെയിംസ് മിൽനർ എന്നിവർക്കുശേഷം ഈ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ആസ്റ്റൺ വില്ല താരമാണ് റോജേഴ്സ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam