ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റായി മുൻ ഡൽഹി ക്രിക്കറ്റർ മിഥുൻ മൻഹാസ് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന ബി.സി.സി.ഐ വാർഷിക പൊതുയോഗത്തിലാണ് മിഥുനെ എതിരില്ലാതെ തിരഞ്ഞെടുത്തത്.
ബി.സി.സി.ഐയുടെ 37-ാമത് പ്രസിഡന്റാണ് മിഥുൻ. പ്രായപരിധി കടന്നതിനാൽ ഒഴിഞ്ഞ റോജർ ബിന്നിക്ക് പകരമാണ് മിഥുൻ എത്തുന്നത്. ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ചിട്ടുള്ള മിഥുൻ ദേശീയ ടീമിൽ കളിച്ചിട്ടില്ല.
ദേവജിത് സൈക്കിയ ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്ത് തുടരും. ജയ് ഷാ അടുത്തിടെ ഐ.സി.സി. ചെയർമാനായപ്പോഴാണ് സൈക്കിയ സെക്രട്ടറി സ്ഥാനത്തെത്തിയത്. വൈസ് പ്രസിഡന്റായി രാജീവ് ശുക്ലയെയും ട്രഷററായി പ്രഭ്‌തേജ് ഭാട്ടിയയെയും തിരഞ്ഞെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്