മിച്ചൽ സ്റ്റാർക്കിന് ഐ.പി.എല്ലിലെ ആദ്യമത്സരങ്ങൾ നഷ്ടമാകും

MARCH 21, 2026, 8:24 AM

ഓസ്‌ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിന് ഐ.പി.എൽ. ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും.

ഡൽഹി ക്യാപിറ്റൽസിന്റെ താരമാണു സ്റ്റാർക്ക്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിർദേശ പ്രകാരമാണു സ്റ്റാർക്ക് സീസണിലെ ആദ്യ മത്സരങ്ങളിൽ കളിക്കാതിരിക്കുന്നത്. പരുക്ക് ഒഴിവാക്കാനാണു നടപടി. 36 വയസുകാരനായ സ്റ്റാർക്ക് ആഷസിലെ അഞ്ച് ടെസ്റ്റുകളിലും ബിഗ് ബാഷ് ലീഗിലെ അവസാന മത്സരങ്ങളിലും കളിച്ചിരുന്നു.

കഴിഞ്ഞ വർഷം മുതൽ സ്റ്റാർക്ക് രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽനിന്നു വിട്ടു നിൽക്കുകയാണ്. ഓഗസ്റ്റ് മുതലുള്ള 12 മാസം ഓസീസ് 21 ടെസ്റ്റുകളാണു കളിക്കാനിരിക്കുന്നത്. പിന്നാലെ 2027 ഏകദിന ലോകകപ്പും അരങ്ങേറും. കഴിഞ്ഞ താര ലേലത്തിൽ 11.75 കോടി രൂപയ്ക്കാണു ഡൽഹി സ്റ്റാർക്കിനെ സ്വന്തമാക്കിയത്്. ഓസീസ് താരങ്ങളായ പാറ്റ് കുമ്മിൻസ്, ജോഷ് ഹാസിൽവുഡ്, നഥാൻ എലിസ് എന്നിവരും ആദ്യ മത്സരങ്ങൾ കളിക്കില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam