പരിക്ക് കാരണം മിച്ച്‌വെൽ ഓവനെ ഏകദിന പരമ്പരയിൽ നിന്നും പുറത്താക്കി

AUGUST 15, 2025, 4:00 AM

കഗിസോ റബാദയുടെ ഷോർട്ട്പിച്ച് ഡെലിവറി തലയിൽ കൊണ്ടതിനെ തുടർന്നുള്ള പരിക്കിനെ തുടർന്ന് സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓസ്‌ട്രേലിയൻ താരം മിച്ച്‌വെൽ ഓവൻ പുറത്ത്. ഡാർവിനിൽ വെച്ച് നടന്ന രണ്ടാമത്തെ ടി20 മത്സരത്തിൽ ഓസ്‌ട്രേലിയ 53 റൺസിന് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിലാണ് മിച്ച്‌വെൽ ഓവന് പരിക്കുപറ്റിയത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ 12 ദിവസത്തെ നിർബന്ധിത സ്റ്റാൻഡ്ഡൗൺ പിരീഡ് പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ ശനിയാഴ്ച കെയ്ൻസിൽ വെച്ച് നടക്കുന്ന പരമ്പരയിലെ പ്രധാന മത്സരവും താരത്തിന് നഷ്ടമാകും. കൂടാതെ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാമെന്ന ഓവന്റെ പ്രതീക്ഷയും ഇല്ലാതായി. ബാറ്റർ മാറ്റ് ഷോർട്ട്, ഫാസ്റ്റ് ബൗളർ ലാൻസ് മോറിസ് എന്നിവർക്കും പരിക്ക് കാരണം ഏകദിന പരമ്പര നഷ്ടമാകും. ഷോർട്ടിന് സൈഡ് ഇഞ്ചുറിയും മോറിസിന് പുറം വേദനയുമാണ്.

ഇവർക്ക് പകരം ഓൾറൗണ്ടർ ആരോൺ ഹാർഡിയെയും സ്പിന്നർ മാത്യു കുൻഹെമാനെയും ടീമിൽ ഉൾപ്പെടുത്തി. പുറം വേദന കാരണം മോറിസ് കൂടുതൽ പരിശോധനകൾക്കായി പെർത്തിലേക്ക് മടങ്ങി. ആദ്യ ടി20  മത്സരത്തിൽ ഓസ്‌ട്രേലിയ 17 റൺസിന് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ സൗത്ത് ആഫ്രിക്ക ശക്തമായി തിരിച്ചുവന്നതോടെ ടി20 പരമ്പര 1-1 എന്ന നിലയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam