പ്യൂര്‍ട്ടോ റിക്കോക്കെതിരെ വിജയം കൊയ്ത് അര്‍ജന്റീന. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലുള്ള ചേസ് സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ 6-0ന് ആണ് അര്‍ജന്റീനയുടെ ജയം. വെനിസ്വേലയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 1-0 വിജയത്തിന് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ലയണല്‍ മെസ്സി, വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
അര്‍ജന്റീനയ്ക്കു വേണ്ടി മികച്ച മുന്നേറ്റമാണ് താരം നടത്തിയത്. അടുത്തിടെ രണ്ട് ഗോളും ഒരു അസിസ്റ്റുമായി ഇന്റര്‍ മയാമിക്കായി മെസ്സി കളം നിറഞ്ഞ എംഎല്‍എസ് മത്സരത്തില്‍ അറ്റ്‌ലാന്റയെ 40ന് തോല്‍പിച്ചിരുന്നു. 39, 87 മിനിറ്റുകളിലായിരുന്നു മുപ്പത്തിയെട്ടുകാരന്‍ മെസ്സി ലക്ഷ്യം കണ്ടത്. അറ്റ്‌ലാന്റക്കെതിരായ മത്സരത്തില്‍ തന്റെ ഫിറ്റ്‌നസിനെ കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നിട്ടും, മെസ്സി പ്യൂര്‍ട്ടോ റിക്കോക്കെതിരായ മത്സരത്തില്‍ ക്ഷീണത്തിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്