മെസി മാജിക്കിൽ ലോസാഞ്ചൽസ് ഗ്യാലക്‌സിയ്‌ക്കെതിരെ ഇന്റർ മയാമിക്ക് തകർപ്പൻ ജയം

AUGUST 18, 2025, 4:18 AM

അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഗോളടിച്ചും അസിസ്റ്റിലൂടെ ഗോളടിപ്പിച്ചും വിസ്മയിപ്പിച്ച് ഇന്റർ മയാമി താരം ലയണൽ മെസി.

മെസി മാജിക്കിൽ ഇന്റർ മയാമി തകർപ്പൻ ജയം സ്വന്തമാക്കുകയും ചെയ്തു. പരിക്ക് ഭേദമായി മെസി തിരിച്ചെത്തിയ മത്സരത്തിൽ ലോസാഞ്ചൽസ് ഗ്യാലക്‌സിയെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഇന്റർ മയാമി തകർത്തത്. നേരത്തെ 43-ാം മിനിറ്റിൽ ജോർഡി ആൽബയുടെ ഗോളിൽ മുന്നിലെത്തിയ ഇന്റർ മയാമിയെ 59-ാം മിനിറ്റിൽ ജോസഫ് പെയ്റ്റ്‌സിലിന്റെ ഗോളിൽ ലോസാഞ്ചൽസ് ഗ്യാലക്‌സി സമനിലയിൽ പിടിച്ചിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായാണ് മെസി ഗ്രൗണ്ടിലിറങ്ങിയത്. ടെലസ്‌കാവോ സെഗോവിയയുടെ പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയ മെസി 84-ാം മിനിറ്റിൽ ഗ്യാലക്‌സിയുടെ പ്രതിരോധനിരയെ വെട്ടിച്ച് മുന്നേറിയശേഷം ബോക്‌സിന് പുറത്തുനിന്ന് തന്നെ തൊടുത്തൊരു ഗ്രൗണ്ടറിലൂടെ ഗോൾ വലകുലുക്കി മയാമിക്ക് സമ്മാനിച്ചു.

vachakam
vachakam
vachakam

അഞ്ച് മിനിറ്റിനു ശേഷം ഡി പോളിന്റെ പാസിൽ നിന്ന് ബോക്‌സിന് പുറത്തു നിന്ന് ലൂയി സുരാവസിനെ ഒന്ന് തിരിഞ്ഞനോക്കുകപോലും ചെയ്യാതെ മെസിയുടെ ബാക് ഹീൽ അസിസ്റ്റ്. അത് അനായാസം ലക്ഷ്യത്തിലെത്തിച്ച് സുവാരസ് ഇന്റർ മയാമിയുടെ ജയം ഉറപ്പിച്ച മൂന്നാം ഗോളും സ്വന്തമാക്കി.

ഇതോടെ മെസിക്ക് കരിയറിൽ 389 അസ്സിസ്റ്റായി സീസണിൽ ഇന്റർ മയാമിക്കായി മെസിയുടെ 19-ാം ഗോളാണ് ഇന്നലെ ലോസാഞ്ചൽസ് ഗ്യാലക്‌സിക്കെതിരെ നേടിയത്. 10 അസിസ്റ്റുകളും സീസണിൽ മെസിയുടെ പേരിലുണ്ട്. സീസണിൽ പരിക്കുമൂലം രണ്ട് മത്സരങ്ങൾ നഷ്ടമായിട്ടും മയാമിയുടെ സീസണിലെ ടോപ് സ്‌കോററും മെസി തന്നെയാണ്.

ഓഗസ്റ്റ് രണ്ടിന് നെസാക്‌സക്കെതിരായ മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്. ലീഗ് കപ്പിൽ മെസിയില്ലാതെ ഇറങ്ങിയ മയാമി ക്വാർട്ടറിലെത്തിയെങ്കിലും ക്വാർട്ടറിൽ ഒർലാൻഡോ സിറ്റിക്കെതിരെ ഒന്നിനെതിരെ നാലു ഗോളിന് തോറ്റിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam