ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫുട്ബോൾ ലോകത്തിലെ തർക്കമില്ലാത്ത ഇതിഹാസങ്ങളാണ്. ആരാണ് മികച്ചത് എന്ന ചോദ്യത്തിൽ ഇപ്പോഴും ഫുട്ബാൾ ലോകത്ത് തർക്കമാണ്. ഇപ്പോൾ ക്രിസ്റ്റ്യാനോ മെസ്സിയെക്കുറിച്ച് സംസാരിക്കുന്നു. അർജന്റീനിയൻ താരം മെസ്സി തന്നേക്കാൾ മികച്ച കളിക്കാരനല്ലെന്ന് ക്രിസ്റ്റ്യാനോ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർ പറയുന്നത് താൻ കാര്യമാക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് റൊണാൾഡോയുടെ വാക്കുകൾ. മെസ്സി തന്നേക്കാൾ മികച്ചവനാണെന്ന അഭിപ്രായം ഒരിക്കലും അംഗീകരിക്കില്ല. അത്ര വിനയാന്വിതനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ളത് പറയാം. അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും പോര്‍ച്ചുഗീസ് ഇതിഹാസം. ലോകകപ്പ് നേട്ടം കാര്യമാക്കുന്നില്ലെന്നും, അതെല്ല ഒരു താരത്തിന്റെ കഴിവ് അളക്കുന്നതെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.
നാല്‍പതുകാരനായ റൊണാള്‍ഡോ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനാണ്. പ്രൊഫണല്‍ കരിയറില്‍ 950 ഗോള്‍ നേടിയിട്ടുള്ള റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടത് 143 തവണ. സൗദ് പ്രോ ലീഗ് ക്ലബ് അല്‍ നസറിന്റെ താരമായ റൊണാള്‍ഡോയുടെ ലക്ഷ്യം അടുത്ത വര്‍ഷത്തെ ലോകകപ്പും ആയിരം കരിയര്‍ ഗോളുമാണ്. 2022ല്‍ അര്‍ജന്റീനയെ ലോക ചാമ്പ്യന്‍മാരാക്കിയ മെസി ആകെ 890 ഗോള്‍ നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
