തിരുവനന്തപുരം: ഒറ്റയേറിൽ ഹാമർ 43.18 മീറ്റർ പറപറത്തി മരിയ അലേഷ്യ ജസ്റ്റിൻ കൂടേക്കൂടിയ സ്വർണത്തിന് കണ്ണീരിന്റെ നനവുകൂടിയുണ്ട് പറയാൻ. പോയവർഷം ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടപ്പോൾ വിങ്ങിപ്പോട്ടിപ്പോയിരുന്നു എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം എച്ച്.എസിന്റെ താരം. പിന്നീട് ഈ നിമിഷംവരെ ആ സ്വർണനേട്ടത്തിനായുള്ള തീവ്രപരിശീലനമായിരുന്നു. ജൂനിയർ പെൺകുട്ടികളുടെ 3 കിലോഗ്രാം ഹാമർത്രോയിലാണ് മരിയ പവറുകാട്ടിയത്.
ആറ് മീറ്ററിധികം കുറവാണ് വെള്ളി ദൂരം. ശാലേം സ്‌കൂളിലേക്കുള്ള ആദ്യ സ്വർണം. 'ജയിക്കാൻ ഉറച്ചുതന്നെയാണ് എത്തിയത്. കായികാദ്ധ്യാപകൻ ജിജോ സാറിന്റെ പരിശീലനമാണ് വിജയത്തിന് പിന്നിൽ. മരിയ പറഞ്ഞു. പ്രാദേശിക വോളിബാൾ താരമായിരുന്നു പിതാവ് ജസ്റ്റിൻ. മരിയയെും ഇളയമകൾ സാൻഡ്രയേയും രാവിലെ മൈതാനത്ത് കൊണ്ടുപോകുമായിരുന്നു. ഇങ്ങനെയാണ് മരിയയുടെ മനസിൽ കായികതാരമാകണമെന്ന മോഹം മൊട്ടിട്ടത്.
100,200 മീറ്റർ ഓട്ടത്തിലായിരുന്നു തുടക്കം. കായികപരിശീലകൻ സാംജി മുഖേനെ ശാലേം സ്‌കൂളിലെ ജിജോ ജെയിംസിനെ പരിചയപ്പെട്ടു. പിന്നീട് സ്‌കൂൾ മാറുകയായിരുന്നു.
രണ്ട് വർഷമായി ജിജോയുടെ കീഴിലാണ് പരിശീലനം. മെഡൽ ഉറപ്പിച്ചായിരുന്നു ഈ വർഷം എത്തിയത്. ആദ്യ ത്രോയ്ക്ക് ചുവപ്പ് കൊടി ഉയർന്നു. രണ്ടാമത്തെ ഏറാണ് ലക്ഷ്യത്തിലേക്ക് പറന്നത്. മുംബയിൽ ഹോം നഴ്‌സാണ് മാതാവ് ഷേർളി. പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്ന ജസ്റ്റിൻ ഇപ്പോൾ ചായപ്പൊടി വ്യാപാരിയാണ്. ഒളിമ്പിക്‌സാണ് മരിയയുടെ ലക്ഷ്യം.
ഐ.പി.എസുകാരിയാകാൻ ഇപ്പോഴെ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട് പത്താംക്ലാസുകാരി. കുംഫുവിൽ ഗ്രീൻ വെൽറ്റ് നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
