രോഹിതും കോഹ്‌ലിയും അശ്വിനും വിരമിച്ചതിന്റെ കാരണം ഗൗതം ഗംഭീർ; മനോജ് തിവാരി

OCTOBER 8, 2025, 5:12 AM

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ സ്ഥാനമേറ്റടുത്തതോടെ ഒട്ടനവധി മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ വന്നിരുന്നു. എന്നാൽ ഈ മാറ്റങ്ങളെ വിമർശിക്കുന്നവരായിരുന്നു ഭൂരിഭാഗം പേരും. കഴിഞ്ഞ ദിവസം രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കുകയും പകരം ശുഭ്മാൻ ഗില്ലിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുകയും ചെയ്‌തിരുന്നു.

 ഇപ്പോഴിതാ ഗംഭീറിന്റെ നീക്കമാണ് ഇതെന്നും ഇത് അംഗീകരിക്കാം കഴിയുന്ന ഒന്നല്ല എന്നും പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ ബാറ്റ്സ്മാൻ മനോജ് തിവാരി. 2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തിലാണ് രോഹിതും വിരാടും കളിക്കുന്നത്. നിരാശാജനകമായ ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം ഈ വർഷം ആദ്യം ഇരുവരും ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ഒരു പ്രധാന പരമ്പരയ്ക്ക് മുമ്പ് ഇരുവരും വിരമിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരായ ബോർഡർ - ഗവാസ്കർ ട്രോഫിയുടെ മധ്യത്തിൽ രവിചന്ദ്രൻ അശ്വിനും വിരമിച്ചിരുന്നു. നിലവിലെ മുഖ്യ പരിശീലകന് തന്റെ ആശയങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ തിവാരി ഈ താരങ്ങളുടെ വിരമിക്കലിന് ഗംഭീർ നിർബന്ധിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ്.

vachakam
vachakam
vachakam

'സീനിയർ കളിക്കാർ ഉണ്ടെങ്കിൽ, അശ്വിൻ ഉണ്ടെങ്കിൽ, രോഹിത് ഉണ്ടെങ്കിൽ, അല്ലെങ്കിൽ വിരാട് ഉണ്ടെങ്കിൽ, ഇവർ വളരെയധികം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, ഇവർ ഹെഡ് കോച്ചിനെക്കാളും മറ്റ് സ്റ്റാഫിനെക്കാളും കൂടുതൽ സ്ഥിരതയുള്ളവരാണ്, ഒരു കാര്യത്തിൽ അവർ യോജിക്കുന്നില്ലെങ്കിൽ ഇവർ ചോദ്യങ്ങൾ ഉന്നയിക്കും. അടിസ്ഥാനപരമായി ഇവർ അവിടെ ഇല്ലെന്ന് നിങ്ങൾ ഉറപ്പാക്കി' എന്നാണ് തിവാരി ഇൻസൈഡ്‌ സ്‌പോർട്ടിനോട് പറഞ്ഞത്.

ഗൗതം ഗംഭീർ പരിശീലക സ്ഥാനമേറ്റെടുത്തതിനുശേഷം ധാരാളം വിവാദങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്ന് ഞാൻ (മനോജ് തിവാരി) നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന് നല്ലതല്ലാത്ത പല കാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു. മുഖ്യ പരിശീലകനായിരുന്ന കാലം മുതൽ അശ്വിൻ വിരമിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. രോഹിതും വിരാടും അങ്ങനെ ചെയ്തിട്ടുണ്ട്. -അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam