ഐവിൻഡ് ഹെല്ലാൻഡിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

JULY 20, 2025, 8:06 AM

നോർവീജിയൻ സെന്റർ ബാക്കായ ഐവിൻഡ് ഹെല്ലാൻഡിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം തുടങ്ങി. 20കാരനായ ഈ താരത്തിന്റെ കളി കാണാൻ യുണൈറ്റഡ് പ്രതിനിധികൾ നോർവേയിലെ ബ്രാൻവൈക്കിംഗ് മത്സരം നേരിട്ട് കണ്ടതായാണ് റിപ്പോർട്ട്.

2022ൽ ഫില്ലിങ്‌സ്ഡാലെനിൽ നിന്ന് സൗജന്യ ട്രാൻസ്ഫറിൽ ബ്രാനിലെത്തിയ ഹെല്ലാൻഡ്, പിന്നീട് ടീമിന്റെ പ്രതിരോധ നിരയിലെ പ്രധാന താരമായി മാറി. ഇതിനോടകം 37 സീനിയർ മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും ഈ യുവതാരം സ്വന്തമാക്കി. ചെറിയ പ്രായത്തിൽ തന്നെ കളിക്കളത്തിൽ ഹെല്ലാൻഡ് പ്രകടനം പല ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

ഭാവിയിലേക്ക് മുതൽക്കൂട്ടാവുന്ന താരങ്ങളെ ടീമിലെത്തിക്കുന്ന ഇനിയോസിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഹെല്ലാൻഡിനെ യുണൈറ്റഡ് കാണുന്നത്. ഏകദേശം 7 മില്യൺ പൗണ്ടിന് താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നാണ് സൂചന.

vachakam
vachakam
vachakam

നേരത്തെ മറ്റൊരു നോർവീജിയൻ താരമായ സ്വെറെ ഹാൽസെത്ത് നൈപനെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിച്ചിരുന്നുവെങ്കിലും താരത്തെ സ്വന്തമാക്കിയത് മാഞ്ചസ്റ്റർ സിറ്റിയാണ്. അതുകൊണ്ട് തന്നെ ഹെല്ലാൻഡിനെ നഷ്ടപ്പെടുത്താൻ യുണൈറ്റഡ് തയ്യാറല്ല. വരും ആഴ്ചകളിൽ യുണൈറ്റഡ് ഔദ്യോഗികമായി താരത്തെ സമീപിച്ചേക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam