ടോട്ടനം ഹോട്ട്‌സ്പർസ് - മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ പിരിഞ്ഞു. ഇഞ്ചുറി ടൈമിൽ ഡിഫൻഡർ മതിജ്‌സ് ഡിലിറ്റ് നേടിയ ഗോളിലാണ് യുണൈറ്റഡ് സമനില പിടിച്ചത്. പോയിന്റ് പട്ടികയിൽ യുണൈറ്റഡ് ഏഴാമതും, ടോട്ടനം മൂന്നാമതുമാണ്.
ആദ്യ പകുതിയിൽ എംബ്യുമോയുടെ (32') ഗോളിൽ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. പക്ഷെ അവസാന പത്ത് മിനിറ്റിൽ മതിയാസ് ടെൽ (84'), റിചാർലിസൺ (90+1') എന്നിവരുടെ ഗോളിൽ ടോട്ടനം ലീഡ് നേടി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഡിലിറ്റ് (90+6') നേടിയ ഹെഡർ ഗോളിലാണ് യുണൈറ്റഡ് സമനില പിടിച്ചത്. സ്‌ട്രൈക്കർ ഷെസ്‌കോ പരിക്ക് പറ്റി പുറത്ത് പോയിരുന്നു. എന്നാൽ മുഴുവൻ സബ്സ്റ്റിട്യുഷനും കഴിഞ്ഞതോടെ അവസാന പത്ത് മിനിറ്റ് 10 പേരുമായാണ് യുണൈറ്റഡ് കളിച്ചത്.
പ്രീമിയർ ലീഗിൽ നടന്ന മാറ്റ് മത്സരങ്ങളിൽ ഫുൾഹാമിനെ എവർട്ടനും ബേൺലിയെ വെസ്റ്റ് ഹാമും തോൽപിച്ചു. ഇദ്രിസ്സ ഗ്വയയും (45+4') മിഷേൽ കീനുമാണ് (81') എവർട്ടനായി സ്‌കോർ ചെയ്തത്. കല്ലം വിൽസൺ (44'), തോമസ് സൂസെക് (77'), കൈൽ വാൾക്കർ പീറ്റേഴ്‌സ് (87') എന്നിവരാണ് വെസ്റ്റ് ഹാമിനായി ഗോൾ നേടിയത്. സീൻ ഫ്‌ളെമിങ് (35'), ജോഷ് കല്ലൻ (90+7') എന്നിവരാണ് ബേൺലിക്കായി ഗോൾ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
