മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടണും തമ്മിലുള്ള പ്രീമിയർ ലീഗ് സമ്മർ സീരീസ് മത്സരം ആവേശകരമായ മത്സരത്തിൽ 2-2 സമനിലയിൽ അവസാനിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസും മേസൺ മൗണ്ടും ഗോളുകൾ നേടിയപ്പോൾ, എവർട്ടണിനായി ഇലിമാൻ എൻഡിയായെയും ബ്രാൻഡൻ ഹെവന്റെ ഓൺ ഗോളുമാണ് വന്നത്.
കളിയുടെ 19-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫെർണാണ്ടസ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, മികച്ച പ്രകടനം കാഴ്ചവെച്ച എൻഡിയായെ എവർട്ടണിനായി സമനില ഗോൾ നേടി. 69-ാം മിനിറ്റിൽ മനോഹരമായൊരു ഫിനിഷിംഗിലൂടെ മൗണ്ട് വീണ്ടും യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. എന്നാൽ ആ ആവേശം അധികം നീണ്ടുനിന്നില്ല. 75-ാം മിനിറ്റിൽ ബ്രാൻഡൻ ഹെവന്റെ ഓൺ ഗോൾ എവർട്ടണിനെ വീണ്ടും സമനിലയിലെത്തിച്ചു.
യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ബ്രയാൻ എംബ്യൂമോ ഇന്ന് തന്റെ അരങ്ങേറ്റം കുറിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി ഓഗസ്റ്റ് 9ന് ഫിയിറെന്റീനയെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്