അമേരിക്കയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ക്യാപ്ടൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളുകൾ യുണൈറ്റഡിന് വിജയത്തിലെത്തിച്ചത്.
മത്സരം ആരംഭിച്ച് മിനുറ്റുകൾക്കകം യുണൈറ്റഡ് ലീഡ് എടുത്തു. പെനാൽറ്റിയിൽ നിന്നായിരുന്നു ബ്രൂണോയുടെ ഗോൾ. രണ്ടാം പകുതിയിൽ 52-ാം മിനുറ്റിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഇത്തവണ ബ്രൂണോയുടെ ഒരു ചിപ് ഫിനിഷ് ആണ് വെസ്റ്റ് ഹാം ഗോൾ കീപ്പർ അരിയോളയെ കീഴ്‌പ്പെടുത്തിയത്.
63-ാം മിനിറ്റിൽ ജെറാഡ് ബോവന്റെ ഫിനിഷ് വെസ്റ്റ് ഹാമിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നെങ്കിലും പരാജയം ഒഴിവാക്കാൻ അവർക്കായില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ കുഞ്ഞ്യ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. മാച്ച് ഫിറ്റ്‌നസിലേക്ക് ഇനിയും എത്താത്തതിനാൽ എംബ്യൂമോ ഇന്ന് കളിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്