ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസിയെ 2-1ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ വിജയം സ്വന്തമാക്കി. ആവേശകരമായ മത്സരത്തിനിടെ രണ്ട് ചുവപ്പു കാർഡുകളും കണ്ടിരുന്നു.
പത്ത് പേരുമായി ഇരുടീമുകളും കളിച്ച മത്സരത്തിൽ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്ച വെച്ചത്.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ബ്രയാൻ എംബ്യൂമോയെ ബോക്‌സിന് പുറത്ത് വെച്ച് ഫൗൾ ചെയ്തതിനാണ് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്. തുടർന്ന് ചെൽസി ഒരു അറ്റാക്കറെ പിൻവലിച്ച് പകരക്കാരനായി ജോർഗെൻസനെ കളത്തിലിറക്കി.
ഒരു താരത്തിന്റെ ആനുകൂല്യം ലഭിച്ച യുണൈറ്റഡ് ആക്രമിച്ചു കളിച്ചു. 14-ാം മിനിറ്റിൽ മാസ്‌റോയിയുടെ ക്രോസിൽ നിന്ന് ഡോർഗു നൽകിയ പാസ് നായകൻ ബ്രൂണോ ഫെർണാണ്ടസ് ഗോളാക്കി മാറ്റി. യുണൈറ്റഡിനായി ഫെർണാണ്ടസിന്റെ 100-ാം ഗോൾ നേട്ടം കൂടിയായിരുന്നു ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
