ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ന്യൂകാസിലിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. മത്സരത്തിന്റെ ആദ്യ 25 മിനിറ്റിനുള്ളിൽതന്നെ ആകെ പിറന്ന മൂന്നു ഗോളുകളും വന്നപ്പോൾ 2-1ന് മാഞ്ചസ്റ്റർ സിറ്റി ജയം നേടി. നിക്കോ റീല്ലിയുടെ ഇരട്ടഗോളുകളാണ് സിറ്റിക്ക് ജയമൊരുക്കിയത്.
14-ാം മിനിറ്റിൽ നിക്കോ റീല്ലി മത്സരത്തിലെ ആദ്യ ഗോൾ നേടി. 22-ാം മിനിറ്റിൽ ലെവിസ് ഹാൾ ന്യൂകാസിലിനെ ഒപ്പമെത്തിച്ചു. അഞ്ച് മിനിറ്റിനുള്ളിൽ നിക്കോ റീല്ലി രണ്ടാം ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റിക്ക് 2-1ന്റെ ലീഡ് സമ്മാനിച്ചു.
തുടർന്ന് ഇരു ടീമും ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 27 മത്സരത്തിൽനിന്ന് 56 പോയിന്റാണ് സിറ്റിക്കുള്ളത്. 58 പോയിന്റുമായി ആഴ്‌സണലാണ് ഒന്നാമത്.
മറ്റൊരു മത്സരത്തിൽ ബ്രെന്റ്‌ഫോർഡിനെ 0-2ന് ബ്രൈറ്റണ് ഹോവ് ആൽവിൻ പരാജയപ്പെടുത്തി. ഓസ്റ്റണ് വില്ല ലീഡ്‌സ് യുണൈറ്റഡ് മത്സരവും ചെൽസി ബേൺലി മത്സരവും 1-1 സമനിലയിൽ അവസാനിച്ചു. വെസ്റ്റ് ഹാം യുണൈറ്റഡ് എ.എഫ്.സി ബേണ്മൗത്ത് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പിതാവിന്റെ വിവാദ പരാമർശങ്ങൾ; കപിൽ ദേവിനോടും ധോണിയോടും മാപ്പ് പറഞ്ഞ് യുവരാജ് സിങ്
സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിന് ഭീഷണിയോ? ചെന്നൈ സൂപ്പർ കിങ്സിൽ 'ക്യാപ്റ്റൻസി' പോര്
രണ്ടാം തവണയും ചതിച്ച് 'ഓവർ റേറ്റ്'; ശ്രേയസ് അയ്യർക്കും പഞ്ചാബ് കിങ്സ് താരങ്ങൾക്കും
മെസ്സിയുടെ കണ്ണീര്; ലാ ബോംബോനെറയില് വികാര നിമിഷങ്ങള്