ഹർഭജൻ സിങ്ങിന്റെ പേരിലുണ്ടായിരുന്ന 13 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത് ബംഗ്ലാദേശ് സ്പിന്നർ മഹെദി ഹസൻ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലോവറിൽ ഒരു മെയ്ഡനടക്കം 11 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ബംഗ്ലാദേശ് ജയിച്ചു. ശ്രീലങ്കയുടെ ആദ്യ അഞ്ചുപേരിൽ നാലുപേരെയും പുറത്താക്കിയത് മഹെദി ഹസനാണ്.
2012 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 റൺസിന് നാലുവിക്കറ്റ് വഴങ്ങിയ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങിന്റെ പേരിലായിരുന്നു മികച്ച ടി20 ബൗളിങ് റെക്കോഡ്. 2021ൽ ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക ഒൻപത് റൺസിന് നാല് വിക്കറ്റു വീഴ്ത്തിയതോടെ ഈ റെക്കോഡ് പഴങ്കഥയായി.
പിന്നീട് ജോഷ് ഹേസൽവുഡ് (16 റൺസ് വിട്ടുനൽകി നാലുവിക്കറ്റ്), മുസ്താഫിസുർറഹ്മാൻ (21 റൺസ് വിട്ടുനൽകി നാലുവിക്കറ്റ്) എന്നിവർ ഈ നേട്ടത്തിനരികെയെത്തി. ഒടുവിൽ മഹെദി ഹസൻ കൂടി ഹർഭജൻ സിങ്ങിന്റെ റെക്കോഡ് തകർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്