ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യൻ താരങ്ങളെല്ലാം ദുബായിൽ കടുത്ത പരിശീലനത്തിലാണ്. അതേസമയം, ഇന്ത്യൻ ടീമിൻ്റെ പരിശീലനത്തിനിടെ ടീമിലെ ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യ കയ്യിലണിഞ്ഞ വാച്ചിൻ്റെ വിലയാണ് ഇൻ്റർനെറ്റിൽ വലിയ ചർച്ചയാകുന്നത്.
ദുബായിലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ അക്കാദമിയിലാണ് ഇന്ത്യൻ താരങ്ങൾ പരിശീലിക്കുന്നത്. കഴിഞ്ഞ ദിവസം ദുബായിലെ പരിശീലന ഗ്രൗണ്ടിൽ ഹാർദിക് കെട്ടിയ വാച്ചിന് വില 20 കോടി രൂപയാണ് വിലയെന്നാണ് നെറ്റിസൺസ് ഇൻ്റർനെറ്റിൽ കണ്ടെത്തിയിരിക്കുന്നത്.
ഇന്ന് ആരംഭിക്കുന്ന ഏഷ്യ കപ്പിലെ ജേതാക്കൾക്ക് സമ്മാനമായി ലഭിക്കുന്നത് 2.6 കോടി രൂപ മാത്രമാണ് എന്നിരിക്കെയാണ് ക്രിക്കറ്റ് താരങ്ങളുടെ ആഡംബരം ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
'റിച്ചഡ് മിൽ ആർഎം 27–04' എന്ന ലിമിറ്റഡ് എഡിഷൻ വാച്ചാണ് ദുബായിലെ പരിശീലന സമയത്ത് പാണ്ഡ്യ കയ്യിൽ കെട്ടിയത്. ആഡംബര വാച്ചുകളോട് പ്രത്യേക പ്രിയം തന്നെയുണ്ട് ഹാർദികിന്. ലോകത്ത് തന്നെ ഇത്തരം 50 വാച്ചുകളാണ് ഈ കമ്പനി പുറത്തിറക്കിയിട്ടുള്ളത്.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനായ ഹാർദികിന് എല്ലാ സീസണിലും 15 കോടി രൂപയാണ് പ്രതിഫലം. ഗുജറാത്തിലെ വഡോദര സ്വദേശിയായ പാണ്ഡ്യക്ക് 91 കോടി രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
വഡോദരയിൽ പാണ്ഡ്യ താമസിക്കുന്ന വീടിന് 3.6 കോടി രൂപ മാത്രമെ വിലയുള്ളൂ. എന്നാൽ മുംബൈയിലെ എട്ട് മുറികളുള്ള ആഡംബര വസതിക്ക് 30 കോടി രൂപയോളം വിലമതിപ്പുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്