ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കും നേരെ ഗാലറിയിൽ നിന്ന് കാണികളുടെ ശക്തമായ കൂവൽ.
ഫൈനൽ മത്സരത്തിന് ശേഷം ലോകകപ്പ് ട്രോഫി വിതരണത്തിനായി ഇരുവരും മൈതാനത്തേക്ക് എത്തിയപ്പോഴാണ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയ കാണികൾ വലിയ തോതിൽ കൂവി വിളിച്ചത്.
ട്രംപാണ് വിജയികൾക്കുള്ള ട്രോഫി സമ്മാനിക്കുകയെന്ന് ഇൻഫാന്റിനോ പ്രഖ്യാപിച്ചതോടെയായിരുന്നു ഗാലറിയിൽ പ്രതിഷേധം ഉയർന്നത്. ആവേശകരമായ ഫൈനലിൽ ചാമ്പ്യന്മാരായ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്‌പെയിൻ കിരീടം ചൂടിയിരുന്നു.
തുടർന്ന് നടന്ന മെഡൽ വിതരണ ചടങ്ങിൽ സ്പാനിഷ് യുവതാരം ലമീൻ യമാൽ അടക്കമുള്ള കളിക്കാർക്കും കോച്ചുമാർക്കും ട്രംപും ഇൻഫാന്റിനോയും ചേർന്ന് മെഡലുകൾ സമ്മാനിച്ചു.
മെഡൽ വിതരണം ആരംഭിച്ചതോടെയാണ് കാണികളുടെ കൂവൽ അടങ്ങിയത്. ഹെലികോപ്റ്ററിൽ സ്റ്റേഡിയത്തിൽ എത്തിച്ചേർന്ന ട്രംപ്, സ്പാനിഷ് താരങ്ങൾക്കൊപ്പം പോഡിയത്തിൽ തുടരുകയും തുടർന്ന് ക്യാപ്ടൻ റോഡ്രി ട്രോഫി ഉയർത്തുന്നതിന് തൊട്ടുമുമ്പ് ഫോട്ടോഗ്രാഫർമാർക്ക് വഴിമാറി പോഡിയത്തിന്റെ വശത്തേക്ക് മാറുകയും ചെയ്തു.
ടൂർണമെന്റിലുടനീളം വലിയ വിവാദങ്ങളുടെ കേന്ദ്രബിന്ദുകൂടിയായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
