മയാമി : സെമിഫൈനലിൽ കാലിടറി വീണ ഫ്രാൻസും ഇംഗ്‌ളണ്ടും തമ്മിൽ മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള ലൂസേഴ്‌സ് ഫൈനൽ നാളെ രാത്രി ( ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 2.30ന്) നടക്കും. മയാമിയിലാണ് മത്സരം.
ടൂർണമെന്റിൽ മികച്ച ഫോമിലായിരുന്ന ഫ്രാൻസിനെ സെമിയിൽ സ്‌പെയ്ൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ഫ്രാൻസ്. 1966ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടെത്തിയ ഇംഗ്‌ളണ്ടിന് അർജന്റീനയ്ക്ക് എതിരെയാണ് അടിതെറ്റിയത്.
ആദ്യമായാണ് ഇംഗ്‌ളണ്ട് ലൂസേഴ്‌സ് ഫൈനലിൽ കളിക്കുന്നത്. ഫ്രാൻസിന്റെ നാലാം ലൂസേഴ്‌സ് ഫൈനൽ. 1958,1982,1986 ലോകകപ്പുകളിലാണ് ഇതിന് മുമ്പ് ലൂസേഴ്‌സ് ഫൈനലിൽ കളിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
